മാലിന്യത്തിൽനിന്ന്​ സ്വാതന്ത്ര്യം​: ജില്ലയിലെ യജ്ഞത്തിന് ഇന്ന് തുടക്കമാകും

ആലപ്പുഴ: മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന സമഗ്ര ശുചിത്വമാലിന്യ സംസ്കരണ യജ്ഞത്തിന് സ്വാതന്ത്ര്യദിനത്തിൽ തുടക്കം കുറിക്കുന്നു. റിക്രിയേഷൻ ഗ്രൗണ്ടിൽ ചൊവ്വാഴ്ച നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി ജി. സുധാകരൻ മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. അേതാടെ ജില്ലയിൽ കാമ്പയിൻ പ്രവർത്തനങ്ങൾ ആരംഭിക്കും. തുടർന്ന് സക്കരിയബസാറിൽ ഗൃഹസന്ദർശനം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയുംചെയ്യും. എല്ലാ എം.പി.മാരും എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും ഗൃഹസന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്യുന്നതാണ്. എല്ലാ വാർഡുകളിലും ശുചിത്വസംഗമവും സംഘടിപ്പിക്കും. ജനങ്ങൾ സ്വയം സമർപ്പണ മനോഭാവത്തോടെ മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം ഏറ്റെടുക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭവനങ്ങളിലും വൈകീട്ട് ഏഴിന് ശുചിത്വദീപം തെളിയിക്കൽ എന്നിവ നടക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓഫിസ് ആസ്ഥാനങ്ങളിലും വിദ്യാലയങ്ങളിലും ചൊവ്വാഴ്ച രാവിലെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളുടെ തുടർച്ചയായി മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും. വാർഡുതലത്തിൽ നടത്തുന്ന ശുചിത്വസംഗമ പരിപാടികളിൽ അവസ്ഥ നിർണയ പഠനം വാർഡുതലത്തിൽ േക്രാഡീകരിച്ച് അവതരിപ്പിക്കൽ, ഗാർഹിക മാലിന്യം സുരക്ഷിതമായി സംസ്കരിക്കുന്ന കുടുംബങ്ങളുടെയും ഗ്രീൻ േപ്രാട്ടോക്കോൾ നടപ്പാക്കിയ സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെയും അനുഭവസാക്ഷ്യ വിവരണവും അനുമോദനവും സ്വാപ്ഷോപ്പുകൾ, ശുചിത്വസന്ധ്യ, നാടൻപാട്ടുകൾ, സ്കിറ്റുകൾ, ഫ്ലാഷ്മോബുകൾ, മനുഷ്യച്ചങ്ങല എന്നിവ സംഘടിപ്പിക്കും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് അനുയോജ്യമായ സംവിധാനം ഓരോ വീട്ടിലും സ്ഥാപനത്തിലും സ്ഥാപിക്കുന്നതിനും അജൈവ മാലിന്യം കഴുകി വൃത്തിയാക്കി തരംതിരിച്ച് തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന രീതിയിലോ പാഴ്വസ്തു വ്യാപാരികൾക്കോ കൈമാറുന്നതിനും കാമ്പയിനിലൂടെ ജനങ്ങൾക്ക് അവബോധം നൽകും. ഇതിനായി കഴിഞ്ഞ13വരെ ഓരോ 50 വീടിനും രണ്ടുപേർ എന്ന രീതിയിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ അവസ്ഥ നിർണയ പഠനം നടത്തുകയും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും വാർഡുതലത്തിലും തദ്ദേശഭരണ സ്ഥാപനതലത്തിലും ഒരു വിവരശേഖരണം തയാറാക്കുകയും ചെയ്തു. േക്രാഡീകരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതികൾ വിഭാവനം ചെയ്യുകയും നിലവിലെ േപ്രാജക്ടുകൾ, ആവശ്യമാണെങ്കിൽ, സെപ്റ്റംബർ 30നകം ഭേദഗതി വരുത്തുകയും നവംബർ ഒന്നിന് നിർവഹണം ആരംഭിക്കുകയും മാർച്ചിൽ പൂർത്തീകരിക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.