മദ്യശാല അനുമതി: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കരുത്^​-കെ.സി.ബി.സി

മദ്യശാല അനുമതി: തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കരുത്--കെ.സി.ബി.സി കൊച്ചി: മദ്യശാലകൾക്ക് അനുമതി നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെ.സി.ബി.സി) സമ്മേളനം ആവശ്യപ്പെട്ടു. പ്രാദേശിക വികസനവും ജനപങ്കാളിത്തവുമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആത്മാവെന്നിരിക്കെ, അവക്ക് തുരങ്കം വെക്കുന്ന നടപടികൾ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനും വിരുദ്ധമാണ്. ജനങ്ങളുടെ അധികാരം കവർന്നെടുക്കാനുള്ള സർക്കാർ നീക്കത്തെക്കുറിച്ച് ഭരണപരിഷ്കാര കമീഷൻ നിലപാട് വ്യക്തമാക്കണം. മദ്യസംസ്കാരം അടിച്ചേൽപ്പിക്കാനും മദ്യശാലകൾക്കെതിരായ പ്രാദേശിക ചെറുത്തുനിൽപ് പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുമുള്ള സർക്കാർ ശ്രമം മദ്യ ലോബിയോടുള്ള വിധേയത്വമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.