കോതമംഗലം: പെരിയാറിൽ ഒഴുക്കിൽെപട്ട് കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു. നേര്യമംഗലം ചെങ്ങറയിൽ രാധാകൃഷ്ണൻ-ഉഷ ദമ്പതികളുടെ മകൻ അനന്തകൃഷ്ണനാണ് (22) മരിച്ചത്. ഒഴുക്കിൽെപട്ട നേര്യമംഗലം പത്തായപ്പാറക്ക് 200 മീറ്റർ അകലെ, സി.എം.ഐ ആശ്രമത്തിന് സമീപം പുഴയോരത്തെ പൊന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിമറ്റം എബിറ്റ്സ് എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ ബി.ടെക് വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് നാലിന് സുഹൃത്തുക്കളോടെപ്പം കുളിക്കാനിറങ്ങിയ അനന്തകൃഷ്ണൻ ചുഴിയിൽെപടുകയായിരുന്നു. കൊച്ചിയിലെ ഫയർഫോഴ്സ് സ്കൂബ ടീമും കോതമംഗലം ഫയർഫോഴ്സും ഊന്നുകൽ െപാലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ രണ്ടുദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചാേടെ വീട്ടിലെത്തിച്ച മൃതദേഹം ഏഴുവരെ നേര്യമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് െവച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. കോതമംഗലം സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടറാണ് പിതാവ് രാധാകൃഷ്ണൻ. സഹോദരങ്ങൾ: യദുകൃഷ്ണൻ, ഉദയകൃഷ്ണൻ (വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.