കൊച്ചി: ആനകളുടെ സുഗമ സഞ്ചാരം ഉറപ്പുവരുത്താനുള്ള പെരിയ -െകാട്ടിയൂർ ആനത്താര പുനഃസ്ഥാപിക്കൽ പദ്ധതി പൂർത്തീകരിക്കുന്നതോടെ കാട്ടാനകൾ നാട്ടിലിറങ്ങിയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ തടയാനാകുമെന്ന് വനം വകുപ്പ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തീകരിക്കുന്നതോടെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വനമേഖലകളെ ബന്ദിപൂർ, നാഗർഹോള ദേശീയ കടുവ സേങ്കതങ്ങളുമായി മാത്രമല്ല, മുതുമലൈ ഉൾപ്പെടെ തമിഴ്നാടിെൻറ വിവിധ വന മേഖലകളുമായും ബന്ധിപ്പിക്കാനാവുമെന്ന് വനം പ്രിൻസിപ്പൽ കൺസർവേറ്റർ കെ.എസ്. വർഗീസ് ഹൈകോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. അഗളിയിൽനിന്ന് മേയ് 30ന് പിടികൂടിയ കൊമ്പനാനയെ കോടനാേട്ടക്ക് മാറ്റിയ രീതിക്കും ആനക്കെതിരായ ക്രൂരതക്കുമെതിരെ എൽസ ഫൗണ്ടേഷൻ നൽകിയ ഹരജിയിലാണ് വിശദീകരണം. ആനയെ പിടികൂടി കോടനാട് ആന സേങ്കതത്തിലേക്ക് കൊണ്ടുപോയപ്പോൾ വന്യ ജീവി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന് ഹരജിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇൗ ആന തന്നെയാണ് ഏഴു േപരെ കൊന്നതെന്നതിന് വ്യക്തമായ തെളിവില്ലെന്നും ഹരജിയിൽ പറഞ്ഞു. എന്നാൽ, നാലു വർഷത്തോളമായി പതിവായി നാടിറങ്ങുന്ന കാട്ടാനയാണിതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷം നാൽപതുകാരനായ ഇൗ ആന നെല്ലിപ്പതിയിലെ പട്ടികവർഗ മേഖലയായ മേലേ സമ്പർക്കാട്, താഴെ സമ്പർക്കാട് എന്നിവിടങ്ങളിൽ വലിയ പ്രശ്നമാണ് ഉണ്ടാക്കിയത്. 2016 മാർച്ച് മുതൽ 2017 ഏപ്രിൽ വരെ കാലയളവിൽ മാത്രമാണ് ഏഴു പേരെ വകവരുത്തിയത്. നാട്ടിലിറങ്ങിയുണ്ടാക്കിയ നാശനഷ്ടങ്ങളും കൊലകളും ഇതേ തുടർന്നുള്ള ജനകീയ പ്രക്ഷോഭങ്ങളും ആനയുടെ സുരക്ഷ മുൻകരുതലുമെല്ലാം വിലയിരുത്തിയാണ് പിടികൂടി കോടനാട് എത്തിച്ചത്. കൃത്യമായ ചികിത്സയും ഭക്ഷണവും നൽകി നല്ല ആരോഗ്യ സ്ഥിതിയിലാണ് ആനയിപ്പോൾ. കാട്ടിലെ സ്വാഭാവിക ഭക്ഷ്യ വസ്തുക്കൾ കിട്ടാതാകുന്നതോടെയാണ് കാട്ടാനകൾ നാട്ടിലേക്ക് കാർഷിക വിളകൾ ഭക്ഷണമാക്കുന്നത്. മനുഷ്യ സാന്നിധ്യം ക്രമേണ പരിചിതമാകുകയും വീണ്ടും വീണ്ടും നാട്ടിലേക്കിറങ്ങുകയും ചെയ്യുന്നതാണ് ഇവയുടെ രീതി. വനജീവിതത്തിനിണങ്ങുന്ന തരത്തിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ള അവയവങ്ങൾക്ക് കേടുപാട് സംഭവിക്കുന്നത് ആനകൾ നാട്ടിലേക്കിറങ്ങാനിടയാക്കുന്ന സുപ്രധാന കാരണമാണ്. വാൽരോമങ്ങളും കാൽ നഖവും നഷ്ടപ്പെടുന്നതും പാദത്തിന് അടിവശത്തെ തൊലിയിളകുന്നതും കാട്ടിലെ സാധാരണ ജീവിതത്തേയും സഞ്ചാരത്തെയും ബാധിക്കും. വനത്തിലെ സ്വതന്ത്രമായ ജീവിതശൈലി സാധ്യമാകാതെ വരുന്നതോടെ ഇവ നാട്ടിലേക്കിറങ്ങുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.