കൊച്ചി: ജലദോഷത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ് മരിച്ച സംഭവം അന്വേഷിക്കണമെന്ന്് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. സൗത്ത് പറവൂര്‍ കിഴക്കേ എക്കാട്ടില്‍ വീട്ടില്‍ കെ.ആര്‍. വിജയയുടെ ഭര്‍ത്താവ് ഐ.ഒ.സിയില്‍ ഡ്രൈവറായിരുന്ന കെ.ടി. വിജയെൻറ മരണത്തെക്കുറിച്ച് അന്വേഷിക്കാനാണ് കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് എറണാകുളം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നല്‍കിയത്. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. പറവൂര്‍ സെൻറ് ജോസ് ആശുപത്രിയിലാണ് 2015 സെപ്റ്റംബര്‍ 22ന് വിജയന്‍ ചികിത്സ തേടിയത്. മരുന്ന് കഴിച്ചയുടന്‍ ഛര്‍ദി തുടങ്ങി. കുഴഞ്ഞുവീണതിനെത്തുടർന്ന് അതേ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനം കാരണമാണ് മരിച്ചതെന്നാണ് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത്. ഉദയംപേരൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് മോഹനദാസ് നിരീക്ഷിച്ചു. എറണാകുളം ഡി.എം.ഒയും സംഭവം അന്വേഷിക്കണം. ഇരുവരും റിപ്പോർട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. സെപ്റ്റംബറില്‍ എറണാകുളത്ത് നടത്തുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.