ടി.എച്ച്.മുസ്​തഫയുടെ ആത്മകഥ വരുന്നു

ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി.എച്ച് മുസ്തഫയുടെ ആത്മകഥ വരുന്നു. ആഗസ്റ്റ് 19ന് പുത്തൻകുരിശ് ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പ്രഫ. എം.കെ.സാനുവിന് ആദ്യപ്രതി നൽകി കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആൻറണി പ്രകാശനം ചെയ്യും. പാമോയിൽ അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വസ്തുതകൾ, ഇന്ദിര ഗാന്ധി മുതൽ വി.എസ്.അച്യുതാനന്ദൻ വരെയുളള നേതാക്കളെക്കുറിച്ച വിലയിരുത്തൽ തുടങ്ങി കോൺഗ്രസ് പ്രസ്ഥാനം തിരിച്ചുവരവിന് സ്വീകരിക്കേണ്ട മാർഗങ്ങൾ വരെ ജീവചരിത്രത്തിൽ എടുത്തുപറയുന്നുണ്ട്. രാഷ്‌ട്രീയത്തിൽ തന്നെ സഹായിച്ചവരെക്കുറിച്ചും തഴയാൻ ശ്രമിച്ചവരെക്കുറിച്ചുമെല്ലാം പേരെടുത്തുതന്നെ അദ്ദേഹം ഇതിൽ തുറന്നുപറയുന്നു. മാധ്യമ പ്രവർത്തകനായ ബേബി കരുവേലിലാണ് ആത്മകഥ തയാറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.