ആലപ്പുഴ: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ 80ാം ജന്മദിനാഘോഷം 18ന് ആലപ്പുഴയിൽ നടക്കും. ഒരുക്കം പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കെ.സി. വേണുഗോപാൽ എം.പി, ഡി.സി.സി പ്രസിഡൻറ് എം. ലിജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10ന് ശീമാട്ടി തിയറ്റർ ഗ്രൗണ്ടിൽ ജന്മദിനാഘോഷം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ പ്രസിഡൻറ് വി.എം. സുധീരൻ എന്നിവർ പെങ്കടുക്കും. ഉച്ചക്ക് ഐശ്വര്യ ഒാഡിറ്റോറിയത്തിൽ 5000 പേർക്ക് പിറന്നാൾ സദ്യ ഉണ്ടാകും. ജന്മദിനാഘോഷത്തിന് മുന്നോടിയായി 17ന് രാവിലെ മുതൽ വയലാർ രവിയുടെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഘട്ടം മുതലുള്ള പ്രവർത്തനങ്ങൾ അനാവരണംചെയ്ത ഫോട്ടോപ്രദർശനം ഡി.സി.സി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എം.കെ. അബ്ദുൽ ഗഫൂർ ഹാജി, മാന്നാർ അബ്ദുൽ ലത്തീഫ്, എ.എ. ഷുക്കൂർ, അഡ്വ. ഡി. സുഗതൻ എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ മൗനം അപലപനീയം -കെ.സി. വേണുഗോപാൽ ആലപ്പുഴ: ഗോരഖ്പൂരിൽ കുരുന്നുകൾ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം അപലപനീയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. വിദേശരാജ്യങ്ങളിലെ നേതാക്കളുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ ട്വീറ്റ് ചെയ്യുന്ന നരേന്ദ്ര മോദി ഈ വിഷയത്തിൽ ദുഃഖം രേഖപ്പെടുത്തി ഒരു ട്വീറ്റും ചെയ്തുകണ്ടില്ല. ഇപ്പോഴും പാർലമെൻറ് അംഗമായി തുടരുന്ന യു.പി മുഖ്യമന്ത്രി തൽസ്ഥാനം രാജിവെച്ച് പ്രായശ്ചിത്തം ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെടണം. വൈദ്യുതി ക്ഷാമം പരിഹരിക്കാനെന്ന തരത്തിൽ അതിരപ്പിള്ളി പദ്ധതി കൊണ്ടുവരാനുള്ള നീക്കം സർവനാശത്തിനാണ്. ഈ പദ്ധതി പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കും. അല്ലായെന്നുള്ള വിലയിരുത്തലുകൾ ഭാവി തലമുറയോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.