കേരളം നാഷനല്‍ വോട്ടേഴ്‌സ് സര്‍വിസ് പോര്‍ട്ടലില്‍; നൂറുശതമാനം ഓണ്‍ലൈനാകുന്ന ആദ്യസംസ്ഥാനം

കൊച്ചി: നാഷനല്‍ വോട്ടേഴ്‌സ് സര്‍വിസ് പോര്‍ട്ടലിലൂടെ നൂറുശതമാനം ഓണ്‍ലൈന്‍ ഇലക്ടറല്‍ റോള്‍ പദവി കൈവരിക്കുന്ന ആദ്യസംസ്ഥാനം കേരളം. എല്ലാ സംസ്ഥാനത്തെയും വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ആവിഷ്‌കരിച്ച ഇ.സി.ഐ നെറ്റി​െൻറ പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമാണ് ഇ.ആര്‍.ഒ നെറ്റ്. ഇതി​െൻറ കേരളത്തിലെ പ്രവര്‍ത്തനോദ്ഘാടനം എറണാകുളം െഗസ്റ്റ് ഹൗസില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ​െൻറ ഡെപ്യൂട്ടി കമീഷണര്‍ സന്ദീപ് സക്‌സേന നിര്‍വഹിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഇ.കെ. മാജി, ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ കെ.മുഹമ്മദ് വൈ.സഫീറുല്ല, തഹസില്‍ദാര്‍ എന്‍.ആര്‍. വൃന്ദാദേവി എന്നിവര്‍ പങ്കെടുത്തു. നിലവില്‍ എല്ലാ സംസ്ഥാനവും സ്വന്തം നിലക്കുള്ള ഇലക്ടറല്‍ റോള്‍ മാനേജ്‌മ​െൻറ് സിസ്റ്റം ഉപയോഗിച്ചാണ് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കല്‍, തിരുത്തലുകള്‍, നീക്കം ചെയ്യല്‍ തുടങ്ങിയവ നിര്‍വഹിച്ചിരുന്നത്. ഇതെല്ലാം ഒറ്റ സോഫ്റ്റ്വെയറിലേക്ക് കൊണ്ടുവരാനാണ് നാഷനല്‍ വോട്ടേഴ്‌സ് സര്‍വിസ് പോര്‍ട്ടലിന് രൂപം നല്‍കിയത്. ഇങ്ങനെ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാനുള്ള സോഫ്റ്റ്വെയറാണ് ഇ.ആര്‍.ഒ -നെറ്റ്. എല്ലാ സംസ്ഥാനവും ഒരേ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുമൂലം തെരഞ്ഞെടുപ്പ് കമീഷന് എല്ലാ വിവരങ്ങളും യഥാസമയം ലഭിക്കും. ഇരട്ടിപ്പുള്ള വോട്ടുകള്‍ നീക്കി വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനും സാധിക്കും. ഒരു വോട്ടര്‍ക്ക് ഇന്ത്യയില്‍ എവിടെനിന്നും പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷതയെന്ന് സന്ദീപ് സക്‌സേന പറഞ്ഞു. 2012 മുതല്‍ കേരളത്തില്‍ പൂർണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് അപേക്ഷ സ്വീകരിച്ചുവരുന്നത്. www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ www.ceo.kerala.gov.in എന്ന സൈറ്റിലെ nvsp.in എന്ന ലിങ്ക് മുഖേനയോ അപേക്ഷ നല്‍കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.