അഞ്ഞൂറിലേറെ ഡിസൈനുകളിൽ രാംസണ്‍സ്​ മുണ്ടുകൾ

കൊച്ചി: കുത്താമ്പുള്ളി കേന്ദ്രീകരിച്ച് എഴുപത്തഞ്ചിലേറെ വര്‍ഷമായി പ്രവർത്തിക്കുന്ന രാംസണ്‍സ് ഓണം പ്രമാണിച്ച് അമ്പതിലേറെ നിറങ്ങളില്‍ അഞ്ഞൂറിലേറെ ഡിസൈനുകളിലുള്ള കരകളോടെ മുണ്ടുകളും സെറ്റ് സാരികളും സെറ്റ് മുണ്ടുകളും വിപണിയിലിറക്കി. പ്രമുഖ സിനിമാതാരങ്ങളായ അനൂപ് മേനോന്‍, അനു സിത്താര എന്നിവരെ ബ്രാന്‍ഡ് അംബാസഡര്‍മാരായും പ്രഖ്യാപിച്ചു. 1945-ല്‍ പി.വി. രാമസ്വാമി ചെട്ടിയാര്‍ മുസ്ലിം വനിതകള്‍ക്കുള്ള തട്ടം നെയ്ത് തുടക്കമിട്ട ബ്രാന്‍ഡാണ് കാലക്രമേണ കൈത്തറി മുണ്ടുകളും സാരികളുമായി വികസിച്ചതെന്ന് കമ്പനി ഡയറക്ടര്‍ ധര്‍മലിംഗം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ പ്രമുഖ ടെക്‌സ്റ്റയില്‍ ഷോപ്പുകള്‍ക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും രാംസൺ വിപണി വളര്‍ന്നുകൊണ്ടിരിക്കയാണെന്ന് ഡയറക്ടർ ദക്ഷിണാമൂര്‍ത്തി പറഞ്ഞു. ബ്രാന്‍ഡി​െൻറ മൂന്നാംതലമുറ സാരഥികളായ പ്രവീണ്‍, പ്രഗതീഷ്, അനൂപ് മേനോൻ, ഡയറക്ടർമാരായ വേണുഗോപാല്‍, ഷണ്‍മുഖരാജ്, തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.