കൊച്ചിയില്‍ ജപ്പാന്‍ മേള ഡിസംബറില്‍

കൊച്ചി: ഇന്ത്യ- ജപ്പാന്‍ വ്യാപാര, വ്യവസായ വിപുലീകരണം ലക്ഷ്യമിട്ട് കൊച്ചിയില്‍ ഡിസംബറില്‍ വിപുലമായ ജപ്പാന്‍ മേള സംഘടിപ്പിക്കുന്നു. കേരളത്തിലേക്ക് കൂടുതല്‍ ജപ്പാന്‍ നിക്ഷേപം കൊണ്ടുവരുകയാണ് മുഖ്യ ലക്ഷ്യമെന്ന് ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കേരള (ഇന്‍ജാക്ക്) സ്ഥാപക പ്രസിഡൻറും സംസ്ഥാന വ്യവസായ വകുപ്പ് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ടി. ബാലകൃഷ്ണന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ കൊച്ചി ഇടപ്പള്ളി ലുലു മാളിലും മാരിയറ്റിലുമായാണ് മേള. ബി ടു ബി എന്ന ബിസിനസ് സെഷനുകളും ബി ടു സി എന്ന ബിസിനസ്- കസ്റ്റമര്‍ സെഷനുകളും ഉണ്ടാകും. ജപ്പാനില്‍ നിന്നുള്ള ചെറുകിട- ഇടത്തരം വ്യവസായികള്‍ പെങ്കടുക്കും. ഇന്ത്യയില്‍ സാന്നിധ്യമുള്ള മിക്ക ജപ്പാനീസ് ബ്രാന്‍ഡുകളും പങ്കെടുക്കും. ജപ്പാ​െൻറ ഭക്ഷണ- സംസ്‌കാര വൈവിധ്യങ്ങളും ത്രിദിന പരിപാടിയില്‍ അനാവൃതമാവും. ജപ്പാനു വേണ്ടി മാത്രമായി ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണിതെന്ന് ടി. ബാലകൃഷ്ണന്‍ പറഞ്ഞു. സ്വകാര്യമേഖലയില്‍ ജപ്പാനുമായുള്ള ബിസിനസ്, സേവനബന്ധങ്ങൾ മെച്ചപ്പെടുത്താന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഔദ്യോഗിക നോഡല്‍ ഏജന്‍സിയാണ് നൂറിലേറെ അംഗങ്ങളുള്ള ഇന്‍ജാക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.