രാജഗിരിയിൽ രാജ്യാന്തര അധ്യാപക പരിശീലനം

കൊച്ചി: രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും എച്ച്.പി.സി നൗ ബാഴ്സലോണയും സംയുക്തമായി ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ് ആൻഡ് ഡേറ്റ സയൻസ് എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര അധ്യാപക പരിശീലന പരിപാടി വ്യാഴാഴ്ച രാജഗിരി എൻജിനീയറിങ് കോളജ് കാമ്പസിൽ ആരംഭിക്കും. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഗവേഷണ വകുപ്പ് മേധാവി ഡോ. വൃന്ദ വി. നായർ ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസ പരിപാടിയിൽ ദേശീയ സൂപ്പർ കമ്പ്യൂട്ടിങ് മിഷൻ ഇന്ത്യ അധ്യക്ഷനും എസ്.ഇ.ആർ.സി, ഐ.ഐ.എസ്.സി ബംഗളൂരു ഓണററി പ്രഫസറുമായ എൻ. ബാലകൃഷ്ണൻ, ആസ്േട്രലിയയിലെ കാൻബെറ സർവകലാശാല പ്രഫ. ധർമേന്ദ്ര ശർമ, ജർമനി എലൻ സർവകലാശാല പ്രഫ. ഡോ. ജർഹെൻ േട്രാസ്റ്റ്, ഓക്ലാൻഡ് എൻ.ഇ.എസ്.ഐ സിസ്റ്റം ഇൻറ്റേഗ്രറ്റർ ജോഡി ബ്ലാസ്കോ പല്ലേഴ്സ്, ഡോ. വിജയൻ കെ. ആശാരി, ഫാ. ഡോ. ജെയ്സൺ പോൾ മുളേരിക്കൽ, എ. ബിനു എന്നിവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.