എം.ജി ബിരുദ ഏകജാലക പ്രവേശനം: ഫൈനൽ അലോട്മെൻറിന് ഓപ്ഷൻ എം.ജി സർവകലാശാലയുടെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിനുള്ള ഫൈനൽ അലോട്മെൻറിൽ പരിഗണിക്കപ്പെടുന്നതിനു നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്മെൻറിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും വേണ്ടി ഫൈനൽ അലോട്മെൻറിന് ആഗസ്റ്റ് 16 മുതൽ 18വരെ ഓപ്ഷൻ രജിസ്േട്രഷൻ നൽകാം. വിവിധ കോളജുകളിലെ ഒഴിവുള്ള േപ്രാഗ്രാമുകളുടെ വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്േട്രഷന് www.cap.mgu.ac.in വെബ്സൈറ്റ് സന്ദർശിക്കുക. കേരള സർക്കാറിെൻറയും ഹൈകോടതിയുടെയും നിർദേശങ്ങൾ അനുസരിച്ച് ഇത്തവണ മുതൽ കോളജുകളിൽ സ്പോട്ട് അലോട്മെൻറ് അനുവദിക്കുന്നതല്ല. ആയതിനാൽ യു.ജി േപ്രാഗ്രാമുകളിലെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഫൈനൽ അലോട്മെൻറിലൂടെ ഓപ്ഷൻ നൽകേണ്ടതാണ്. മാനേജ്മെൻറ് കമ്യൂണിറ്റി േക്വാട്ടകളിലെ പ്രവേശന നടപടിയും ആഗസ്റ്റ് 29നകം പൂർത്തീകരിക്കേണ്ടതാണ്. വൈവവോസി ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഡ് (2015 അഡ്മിഷൻ ദ്വിവത്സരം റഗുലർ) ഡിഗ്രി പരീക്ഷയുടെ വൈവവോസി ആഗസ്റ്റ് 21 മുതൽ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ മാറ്റി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷൻ, സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്, ഡിപ്പാർട്മെൻറ് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസസ് എന്നീ സ്ഥാപനങ്ങൾ നടത്തുന്ന എല്ലാ കോഴ്സുകളുടെയും പരീക്ഷകൾ മാറ്റിെവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ആഗസ്റ്റ് 16ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം.എ തമിഴ് (സി.എസ്.എസ് 2016 അഡ്മിഷൻ റഗുലർ) ഡിഗ്രി പരീക്ഷകൾ മാറ്റിെവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷഫലം 2017 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ് -ൈപ്രവറ്റ് രജിസ്േട്രഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് 26വരെ സ്വീകരിക്കും. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2016 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ.എൽ.എൽ.ബി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് 25വരെ സ്വീകരിക്കും. 2016 ജൂൈലയിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.കോം എൽഎൽ.ബി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് 25വരെ സ്വീകരിക്കും. 2017 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ് -ൈപ്രവറ്റ് റഗുലർ/ സപ്ലിമെൻററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് 29വരെ സ്വീകരിക്കും. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.