സഹോദരന്‍ സാഹിത്യ പുരസ്‌കാരം പറവൂര്‍ ബാബുവിന്

വൈപ്പിന്‍ : സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകം ഏര്‍പ്പെടുത്തിയ സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് പറവൂര്‍ ബാബു അര്‍ഹനായി. 'ഒറ്റുകാര​െൻറ സുവിശേഷം' എന്ന നോവലിനാണ് 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. പ്രഫ. എം.കെ. സാനു, സിപ്പി പള്ളിപ്പുറം, പൂയപ്പിള്ളി തങ്കപ്പന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. സഹോദരന്‍ അയ്യപ്പ​െൻറ 128-ാം ജന്മ വാര്‍ഷിക ദിനമായ ആഗസ്റ്റ് 22 ന് ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫ. എം.കെ. സാനു പുരസ്‌കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.