കൊച്ചി: ഡൽഹി ആസ്ഥാനമായ പി.എ.സി.എൽ ലിമിറ്റഡ് കമ്പനിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് വാദിക്കാൻ രൂപവത്കരിച്ച പി.എ.സി.എൽ എംപ്ലോയീസ് ആൻഡ് കസ്റ്റമേഴ്സ് െപ്രാട്ടക്ഷൻ ഫോറം പ്രസിഡൻറ് തട്ടിപ്പ് നടത്തിയതായി പരാതി. റിയൽ എസ്റ്റേറ്റ്, ഫ്ലാറ്റ് എന്നിവക്ക് പണം നിക്ഷേപിച്ച് വൻ തുക വാഗ്ദാനം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ചതിന് പി.എ.സി.എൽ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ സുപ്രീംകോടതിയിൽ കേസ് നിലവിലുണ്ട്. ഇൗ കേസ് വാദിക്കാൻ രൂപവത്കരിച്ച ഫോറത്തിലെ 2800 ഏജൻറുമാരിൽനിന്ന് 50,000 ഉപഭോക്താക്കളിൽനിന്നുമായി രണ്ടരക്കോടി രൂപ പിരിച്ചെടുത്ത പ്രസിഡൻറ് കേസ് നടത്താതെ പണം തിരികെ ആവശ്യപ്പെടുന്നവരോട് മോശമായി പെരുമാറുകയാണെന്ന് സംഘടനയിലെ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രശ്നപരിഹാരം കാണണമെന്ന് അപേക്ഷിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. ഏജൻറുമാരായ കെ.കെ. തങ്കമണിയൻ, കെ.പി. സുധീഷ്, ടി.എസ്. ഗോപാലകൃഷ്ണൻ, ശാരദ വിജയൻ, പി.ജെ. തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.