അപേക്ഷകൾ ഒാൺലൈൻ വഴി മാത്രം

കോലഞ്ചേരി: വടവുകോട്- പുത്തൻകുരിശ് പഞ്ചായത്തിൽ കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ ഈ മാസം 21 മുതൽ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കൂവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. എം.ബി.ബി.എസ് ബിരുദദാന ചടങ്ങ് കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളജിലെ 10ാമത് ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഡോ.സൗമ്യ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി ജോയി.പി. ജേക്കബ്, ഡോ.റെക്സ് തോമസ്, ഡോ.ജോസഫ് കുര്യൻ, ഡോ.എം.വി. ഹരീഷ്, ഡോ.കൃഷ്ണകുമാർ ദിവാകർ എന്നിവർ സംസാരിച്ചു. കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കും. വ്യാഴാഴ്ച രാവിലെ 10ന് മീമ്പാറയിൽ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഷിക വിള പ്രദർശനം, കാർഷിക സെമിനാർ, മികച്ച കർഷകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടക്കും. സ്വാഗത സംഘം കോലഞ്ചേരി: വ്യാപാരി വ്യവസായി വെൽെഫയർ കോഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: സി.എൻ. മോഹനൻ, സി.കെ. വർഗീസ്, ജോർജ് ഇടപ്പരത്തി, ഷിജി അജയൻ (രക്ഷാ.), എം.എം. തങ്കച്ചൻ(ചെയർ.), അബ്്ദുൽ ലെയിസ് ആശാൻ(കൺ.). േകരളോത്സവം കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കേരളോത്സവം ഇൗമാസം 20ന് ആരംഭിക്കും. ഈ മാസം 18നകം പേര് രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.