മൂവാറ്റുപുഴ: ഏഴു മാസമായി വേതനം ലഭിക്കാതെ റേഷൻ വ്യാപാരികൾ ദുരിതത്തിലായി. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയപ്പോഴാണ് റേഷൻ വ്യാപാരികൾക്ക് കമീഷൻ വ്യവസ്ഥക്ക് നൽകാൻ തീരുമാനിച്ചത്. േമയ് 31ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വേതന പാക്കേജ് അംഗീകരിച്ചുവെങ്കിലും നടപ്പായിട്ടില്ല. തുടർന്ന് വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫിസുകൾ ഉപരോധിച്ചു. മൂവാറ്റുപുഴയിൽ നടന്ന ഉപരോധസമരം ഓൾ കേരള റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ നിയമത്തിെൻറ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അഞ്ചു വ്യവസ്ഥകളിൽ നാലെണ്ണവും നടപ്പിൽ വരുത്താൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായി ജോണി നെല്ലൂർ കുറ്റപ്പെടുത്തി. 350 കാർഡ് ഉള്ള ഒരു വ്യാപാരിക്ക് 16,000 രൂപ, 600 കാർഡുള്ള വ്യാപാരിക്ക് 25,000 രൂപ എന്നിങ്ങനെ വിവിധ സ്ലാബുകളായിട്ടാണ് വേതനം നിശ്ചയിച്ചത്. 2017 ഏപ്രിൽ മുതൽ വാതിൽപ്പടി വിതരണത്തിന് തുടക്കം കുറിച്ചെങ്കിലും കച്ചവടക്കാർക്ക് കൃത്യമായ തൂക്കത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നില്ല. പദ്ധതി അട്ടിമറിക്കാനാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ശ്രമം. 100 കിലോയിൽ ശരാശരി എട്ടു കിലോ തൂക്കത്തിൽ കുറവുണ്ടാകും. ഈ കുറവ് റേഷൻ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. സപ്ലൈകോയുടെ ഡിപ്പോകളിൽ ഇലക്േട്രാണിക് ത്രാസുകൾ ലഭ്യമാക്കാത്തതാണ് ഇതിനു കാരണം. ജൂലൈ ഒന്നിന് മുമ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കമ്പ്യൂട്ടറൈസേഷനും ഇ-ഫോസ് മെഷീൻ സ്ഥാപിക്കലും ഒന്നുമായിട്ടില്ല. ഇത്തരത്തിലുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ ഉപരോധസമരം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.