സുന്നി യുവജനസംഘം ദേശസുരക്ഷവലയവും റാലിയും

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി സമസ്ത കേരള സുന്നി യുവജനസംഘം (എസ്.വൈ.എസ്) ജില്ല കമ്മിറ്റി ചൊവ്വാഴ്ച കാക്കനാട്ട് ദേശസുരക്ഷാവലയവും റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് കാക്കനാട് പടമുകള്‍ ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി എന്‍.ജി.ഒ ജങ്ഷനിലെ പാലച്ചുവട് ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് അഞ്ചുമണിക്ക് ദേശസുരക്ഷ വലയം തീർക്കും. രാജ്യത്തി​െൻറ ജനാധിപത്യവും മതേതരത്വവും കാത്ത് സൂക്ഷിക്കാനുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ എം.പി.എ. ജബ്ബാര്‍ കാമില്‍ സഖാഫി പറഞ്ഞു. പി.ടി. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല വൈസ്പ്രസിഡൻറ് മുഖൈബിലി ശിഹാബ് തങ്ങ ള്‍, ജില്ല ഫിനാന്‍സ് സെക്രട്ടറി അബ്ദുൽ കരീം ഹാജി ഏലൂ ര്‍, സ്വാഗത സംഘം കണ്‍വീനര്‍ അഷ്‌റഫ് വാഴക്കാല എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.