മാലിന്യത്തില്‍നിന്ന്​ സ്വാതന്ത്ര്യം: പ്രഖ്യാപനം ഇന്ന്

കൊച്ചി: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള മഹായജ്ഞത്തിന് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ച സര്‍ക്കാര്‍ തുടക്കമിടും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ഹരിതകേരളം മിഷ​െൻറ ആഭിമുഖ്യത്തിലാണ്. പദ്ധതി നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരിപാടികളിലും പ്രഖ്യാപനം നടത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജനപ്രതിനിധികള്‍ അടങ്ങുന്ന സന്നദ്ധസേവന പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനവും ബോധവത്കരണ പ്രവര്‍ത്തനവും നടത്തും. വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ വാര്‍ഡ് തലത്തില്‍ ശുചിത്വസംഗമം സംഘടിപ്പിക്കും. വൈകുന്നേരം ഏഴിന് ശുചിത്വ ദീപസന്ധ്യയും സമ്പൂർണ മാലിന്യ നിർമാർജന വാര്‍ഡായി പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയും. ഇതേസമയം എല്ലാ വീടുകളിലും ശുചിത്വദീപവും തെളിയിക്കും. നവംബര്‍ ഒന്നിന് ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ നിര്‍വഹണ ഉദ്ഘാടനം സംഘടിപ്പിക്കും. 2018 മാര്‍ച്ച് മൂന്നാം വാരത്തിന് മുമ്പ് ശുചിത്വ-മാലിന്യ സംസ്‌കരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് കര്‍മപരിപാടികള്‍ തയാറാക്കിയിട്ടുള്ളത്. ദന്തരോഗ ചികിത്സ ആരംഭിച്ചു കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയിലെ ശാലാകൃതന്ത്രം വിഭാഗത്തിനോടനുബന്ധിച്ച് ദന്തരോഗ ചികിത്സ ആരംഭിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഡ​െൻറല്‍ സർജ​െൻറ സേവനം ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.