കൊച്ചി: (എ.െഎ.ടി.യു.സി) രൂപവത്കരണ സമ്മേളനം ജോയിൻറ് കൗൺസിൽ സംസ്ഥാന അംഗം പി. അജിത്ത് ഉദ്ഘാടനം ചെയ്തു. എ.െഎ.ടി.യു.സി മണ്ഡലം സെക്രട്ടറി പി.എ. ജിറാർ പതാക ഉയർത്തി. എറണാകുളം ജനറൽ ആശുപത്രിയിലെ ധന്വന്തരി സൊസൈറ്റിക്ക് കീഴിലുള്ള ആംബുലൻസ്, മെഡിക്കൽ സ്റ്റോർ, മൊബൈൽ ഫ്രീസർ, മോർച്ചറി കോൾഡ് സ്റ്റോറേജ് ഫ്രീസർ, ഡി.ടി.പി, ഫോേട്ടാസ്റ്റാറ്റ്, മിനി ടീ സ്റ്റാൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് എ.െഎ.ടി.യു.സിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. വി.എസ്.സുനിൽകുമാറിനെ പ്രസിഡൻറായും പി.എം. കാർത്തികേയനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പി.എ. ജിറാർ, ബിജു പനങ്ങാട്, കെ.ആർ. നടേശൻ, ശ്രീകുമാരി പി. പ്രീതി, സിനി രാജേഷ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യദിന സംഗമം ഇന്ന് പെരുമ്പാവൂർ: 'സംഘ്പരിവാർ ആധിപത്യത്തിൽനിന്ന് രാജ്യസ്വാതന്ത്ര്യത്തിനായി പൊരുതുക' എന്ന മുദ്രാവാക്യമുയർത്തി ചൊവ്വാഴ്ച വൈകീട്ട് 4.30ന് പെരുമ്പാവൂർ യാത്രിനിവാസിൽ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം നടക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരീപ്പുഴ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ തുടങ്ങിയവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.