ഹജ്ജ് ക്യാമ്പ്: ആലുവ വഴിയെത്തിയത് 165 യാത്രികര്‍; ഗതാഗതക്കുരുക്ക് ദുരിതമായി

ആലുവ: ഹജ്ജ് ക്യാമ്പിലേക്ക് തിങ്കളാഴ്ച ആലുവ റെയില്‍വേ സ്‌റ്റേഷന്‍ വഴിയെത്തിയത് 165 ഹാജിമാർ. വിവിധ ട്രെയിനുകളിലായാണ് ഹജ്ജ് യാത്രികരും ബന്ധുക്കളുമടക്കം നാനൂറോളം പേരെത്തിയത്. ഹാജിമാരെ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കുഞ്ഞുമോ​െൻറ നേതൃത്വത്തില്‍ സ്‌റ്റേഷനില്‍ സ്വീകരിച്ചു. വിശ്രമത്തിനുശേഷം പ്രത്യേക വാഹനങ്ങളില്‍ ക്യാമ്പിലെത്തിച്ചു. ലഗേജുകള്‍ റെയിൽവേ സ്റ്റേഷനിൽനിന്ന് മറ്റൊരു വാഹനത്തില്‍ വളൻറിയര്‍മാര്‍ ക്യാമ്പിലെത്തിച്ചു. റെയില്‍വേ അറ്റകുറ്റപ്പണി കാരണം ട്രെയിനുകളെല്ലാം വൈകിയാണ് വന്നത്. തൃശൂരിനും ആലുവക്കും ഇടയില്‍ പല സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടതുമൂലം മലബാര്‍ ഭാഗത്തുനിന്ന് വന്ന ഹജ്ജ് യാത്രികര്‍ ഏറെ ബുദ്ധിമുട്ടി. ആലുവയില്‍നിന്ന് ക്യാമ്പിലേക്കുള്ള യാത്രക്കിെട നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക് അവരെ കൂടുതല്‍ വലച്ചു. ഏറെ സമയമെടുത്താണ് യാത്രക്കാര്‍ ക്യാമ്പിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.