കൊച്ചി: ജോലി അന്വേഷിക്കുന്നവര്‍ക്കും ജോലിക്കാരെ അന്വേഷിക്കുന്നവര്‍ക്കും സഹായകമായി ജോബ്വേണോ.കോം മൊബൈല്‍ ആപ്ലിക്കേഷന്‍. സാധാരണക്കാര്‍ക്കായി പ്രത്യേകം രൂപകൽപനചെയ്ത ആപ്ലിക്കേഷനില്‍ ചെറുതുംവലുതുമായ എല്ലാത്തരം ജോലി ഒഴിവുകളും പ്രസിദ്ധീകരിക്കാവുന്നതാണെന്ന് സി.ഇ.ഒ പൂര്‍ണിമ വിശ്വനാഥന്‍ പറഞ്ഞു. വീട്ടുജോലിക്കാര്‍, ടെയ്‌ലര്‍, സെയില്‍സ്ഗേള്‍, പ്യൂണ്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഓഫിസ് ജോലികള്‍ തുടങ്ങി നിരവധി ഒഴിവുകള്‍ ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള ഒഴിവുകളും ദൃശ്യമാകും. ഇതുവരെ 12,500ല്‍പരം ഉദ്യോഗാർഥികളും 500ല്‍പരം തൊഴിലുടമകളും 500ല്‍പരം ജോലി ഒഴിവുകളും രജിസ്റ്റര്‍ ചെയ്തു. തൊഴിലുടമക്കും ഉദ്യോഗാർഥിക്കും ആപ്ലിക്കേഷന്‍ മുഖേന പരസ്പരം സംസാരിക്കാനും കഴിയും. കൊച്ചിയിലെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആപ്പ് പുറത്തിറക്കിയത്. വാര്‍ത്തസമ്മേളനത്തില്‍ ശാരിക ജ്യോതിഷ്, സി.ഡി. ആഗ്നസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.