രാഷ്ട്രപതി ഭരണം വേണ്ടത് ഉത്തർപ്രദേശിൽ -പി.ഡി.പി കൊച്ചി: പശുവിെൻറ സംരക്ഷണത്തിനും സുരക്ഷക്കും ആരോഗ്യപരിപാലനത്തിനും സംവിധാനങ്ങളൊരുക്കുന്ന ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ നൂറുകണക്കിന് കുഞ്ഞുങ്ങൾ മരിച്ചുവീഴുേമ്പാഴും ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുന്ന യോഗി ആദിത്യനാഥ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ശിപാർശ ചെയ്യണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ. പി.ഡി.പി ജില്ല സെക്രേട്ടറിയറ്റ് യോഗം കലൂർ ഇൻസാഫ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിെൻറ ഹുങ്ക് ഉപയോഗിച്ച് സംഘ്പരിവാർ രാജ്യത്തൊട്ടാകെ ന്യൂനപക്ഷങ്ങൾക്കുനേരെ അഴിഞ്ഞാടുകയാണ്. സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പൗരന്മാർക്ക് ഇരട്ടത്താപ്പ് അനുഭവിക്കേണ്ടിവരുന്നു. സ്വാതന്ത്ര്യം ആഘോഷിക്കാനുള്ളതല്ല, ജീവിക്കാനുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡൻറുമാരായ ടി.പി. ആൻറണി, വിശ്വനാഥൻ, ജില്ല ജോ. സെക്രട്ടറി മെഹബൂബ് കൊച്ചി, പി.സി.എഫ് ജില്ല സെക്രട്ടറി മുഹമ്മദാലി പേങ്ങാട്ടുശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.