കൊച്ചി: 70-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സംഘ്പരിവാറിെൻറ ഭ്രാന്തൻ ദേശീയതക്കെതിരായ യൂത്ത് ഫ്രീഡം സ്ക്വയർ ജില്ലയുടെ വിവിധ മേഖലകളിൽ നടത്തുമെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടറി മൻസൂർ കലേലിൽ പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്ര ബി.ജെ.പി ഭരണത്തിെൻറ ഒത്താശയിൽ സംഘ്പരിവാർ രാജ്യത്ത് നടത്തുന്ന ഭരണഘടനവിരുദ്ധവും ഹിംസാത്മകവുമായ പ്രവർത്തനങ്ങൾക്കെതിരെ പരിപാടിയിൽ പ്രതിഷേധം ഉയരും. രാജ്യത്തിെൻറ മതേതര- ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് യുവാക്കൾ പ്രതിജ്ഞയെടുക്കും. പതിനഞ്ചോളം ഫ്രീഡം സ്ക്വയറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും. ഫോർട്ട് കൊച്ചി ബീച്ച് കുഞ്ഞാലി മരക്കാർ സ്ക്വയറിൽ നടക്കുന്ന ജില്ല തല പരിപാടി സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ് ഉദ്ഘാടനം ചെയ്യും. കെ.എം. സലീംകുമാർ, നിഷാദ് കോയ, ഫിലോമിന പുതുശ്ശേരി, എം.എം. ഷംസുദ്ദീൻ നദ്‌വി, മുനീർ, അയ്യൂബ് വടുതല, ലിബിൻ തത്തപള്ളി, ജ്യോതിവാസ് പറവൂർ, സേവിയർ പുൽപാട്ട്, കെ.കെ സിജികുമാർ, സി.എസ് മുരളി, ബാലൻ എലൂക്കര തുടങ്ങിയവർ പങ്കെടുക്കും. പുസ്തക പ്രകാശനം, ഏകാങ്ക നാടകം, ഫ്രീഡം റൺ, അഞ്ചു കി.മീറ്റർ ഫ്രീഡം വാക്, കവിത ശിൽപം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ.അനസ്, ജ. സെക്രട്ടറി പി.എ. റഫീഖ്, സെക്രട്ടറിമാരായ സജീദ്, യാസിർ, അബ്ദുൽ ഹയ്യ്, ഏരിയ പ്രസിഡൻറുമാരായ അസീസ്, ഷാജഹാൻ, മുഈനുദ്ദീൻ അഫ്സൽ, സലാം തായിക്കാട്ടുകര, റഹാനസ് ഉസ്മാൻ, സ്വാലിഹ്, ജമാൽ പാനായിക്കുളം, എൻ.എ. ശഫീഖ്, റംസീം വൈപ്പിൻ, മൻസൂർ നെടുമ്പാശ്ശേരി, ആസിഫ് കൊച്ചി എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.