കൊച്ചി: കണയന്നൂർ താലൂക്ക് വനിത സഹകരണ സംഘത്തിെൻറ പ്രസിഡൻറും കളമശ്ശേരി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ റുഖിയ ജമാലിനെയും കുടുംബത്തേയും ആക്രമിച്ചതായി പരാതി. സഹോദരൻ സിദ്ദീഖിെൻറ വലതുകൈ ഒടിഞ്ഞതായും മൂന്ന് പല്ലുകൾ പൊട്ടിയതായും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിടാക്കുഴ ചേറാട്ടുവീട്ടിൽ ജിയാസ് ജമാലാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. തന്നെയും ഭർത്താവ് ജമാൽ മണക്കാടനെയും കുറിച്ച് മോശമായ രീതിയിൽ നവ മാധ്യമങ്ങളിലൂടെ പോസ്റ്റിട്ട് ആക്ഷേപിക്കുക പതിവാക്കിയതോടെ ഇയാൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ 11ന് കളമശ്ശേരി സോഷ്യൽ പള്ളി ഹാളിൽ നടന്ന വിവാഹച്ചടങ്ങിനിടെ ഇതിന് പ്രതികാരമായി തന്നെ ഇയാൾ ആക്രമിക്കുന്നത് കണ്ട് മകളും സഹോദരനും ഓടിയെത്തി തടഞ്ഞു. തുടർന്ന് ജിയാസിെൻറ സംഘത്തിൽ പെട്ട ഗുണ്ടകൾ സംഘമായി ആക്രമിക്കുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും റുഖിയ ജമാൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഗോരഖ്‌പുരില്‍ മരിച്ച കുട്ടികള്‍ക്ക് ആദരാഞ്‌ജലി കൊച്ചി: ഉത്തര്‍പ്രദേശ് ഗോരഖ്‌പുരിലെ ബി.ആര്‍.ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച 30 കുട്ടികള്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച് കൊച്ചിയില്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ മെഴുകുതിരികള്‍ കൊളുത്തി. കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, പി.ബി അംഗം എം.എ. ബേബി, ജില്ല സെക്രട്ടറി പി. രാജീവ്, മേയര്‍ സൗമിനി ജയിന്‍, പ്രഫ. എം.കെ. സാനു, അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുട്ടികളോടുള്ള ആദരസൂചകമായി ചിത്രകാരന്‍മാരായ കലാധരന്‍, നന്ദന്‍, സുനില്‍ വല്ലാര്‍പാടം, വി.ബി. വേണു, സിന്ധു എന്നിവരുള്‍പ്പെടെ 40-ഓളം ചിത്രകാരന്‍മാര്‍ വലിയ കാന്‍വാസില്‍ ചിത്രം വരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.