കൊച്ചി: ഒക്‌ടോബറില്‍ കൊച്ചിയില്‍ നടക്കുന്ന അണ്ടർ-17 ലോകകപ്പിെൻറ ഒരുക്കം സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനും കായിക മന്ത്രിയുമായ എ.സി. മൊയ്തീെൻറ നേതൃത്വത്തില്‍ വിലയിരുത്തി. സെപ്റ്റംബര്‍ 21 മുതല്‍ കേരളത്തിലെത്തുന്ന ലോകകപ്പ് ട്രോഫിയുടെ പ്രദര്‍ശന പരിപാടികള്‍ ആഘോഷമാക്കാന്‍ യോഗം തീരുമാനിച്ചു. കൂറ്റന്‍ ഘോഷയാത്രയോടെയായിരിക്കും നഗരത്തിലേക്ക് ട്രോഫിയെ വരവേല്‍ക്കുക. 26 വരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ട്രോഫി പ്രദര്‍ശനത്തിനുണ്ടാകും. സമാപന ദിവസമായ 26ന് ഫോര്‍ട്ട്കൊച്ചിയിലും വിവിധ പരിപാടികള്‍ ഒരുക്കും. ലോകകപ്പിെൻറ പ്രചാരണാർഥം പ്രാദേശിക സംഘാടക സമിതി നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ച് ടൈംടേബിള്‍ തയാറാക്കാന്‍ മന്ത്രി നിർേദശിച്ചു. കൊച്ചിക്ക് മാത്രമായി ഫുട്‌ബാളുമായി ബന്ധപ്പെട്ട ഗാനം തയാറാക്കാനും തീരുമാനമായി. വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍, ചെയര്‍മാന്‍മാര്‍, കോഒാഡിനേറ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. ലോക റെക്കോഡ് ലക്ഷ്യമിട്ട് നടത്തുന്ന ദശലക്ഷം ഗോള്‍ പദ്ധതിയുടെ തീയതി നിശ്ചയിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് നിർദേശം നല്‍കി. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഗോള്‍പോസ്റ്റ് സ്ഥാപിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. 17.77 കോടി ചെലവില്‍ ഒരുക്കുന്ന നഗര സൗന്ദര്യവത്കരണം പുരോഗമിക്കുകയാണെന്ന് നോഡല്‍ ഓഫിസര്‍ എ.ഡി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. പ്രധാനവേദി, നാലു പരിശീലന ഗ്രൗണ്ടുകള്‍, അനുബന്ധ റോഡുകള്‍, പാര്‍ക്കിങ് സംവിധാനം, ഇരിപ്പിടങ്ങ ള്‍, മഹാരാജാസ് കോളജ് പവിലിയന്‍ പുനരുദ്ധാരണം എന്നിവ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടും. കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഒക്‌ടോബര്‍ ആറു മുതല്‍ 28 വരെ രാജ്യത്തെ ആറു വേദികളിലായാണ് അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍. ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.