മോദി പ്രധാന ശത്രുവായി കാണുന്നത് ഇന്ദിരയെ -ഗുലാം നബി ആസാദ് കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന ശത്രുവായി കാണുന്നത് മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി ജന്മശതാബ്ദിയാഘോഷം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിന് ബി.ജെ.പി ഊന്നല്‍ നല്‍കുന്നത് ഇൗ ശത്രുതകൊണ്ടാണ്. ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സമാനതകളില്ലാത്ത ഇടം നേടിയ നേതാവായിരുന്നു ഇന്ദിര ഗാന്ധി. കനത്ത പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടിയെ നയിക്കാന്‍ അവർക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഏറെ സ്‌നേഹിച്ച നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്ന് മുഖ്യ പ്രഭാഷണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. രാജ്യത്ത് ആദ്യമായി കേരളത്തിന് സ്റ്റാറ്റ്യൂട്ടറി റേഷൻ അനുവദിച്ചത് ഇന്ധിരയാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഗോരഖ്പൂരില്‍ മരിച്ച കുട്ടികളെ അനുസ്മരിച്ച് മെഴുകുതിരി കത്തിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍, മുൻ മന്ത്രിമാരായ ടി.എച്ച്. മുസ്തഫ, ഡൊമിനിക് പ്രസേൻറഷൻ, കെ.വി. തോമസ് എം.പി, എം.എൽ.എമാരായ ഹൈബി ഈഡന്‍, റോജി എം. ജോൺ, അൻവർ സാദത്ത്, വി.ഡി. സതീശൻ, മുൻ എം.പിമാരായ പി.സി. ചാക്കോ, കെ.പി. ധനപാലൻ, മേയർ സൗമിനി ജയിന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ്്്, മുൻ എം.എൽ.എമാരായ ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, വി.ജെ. പൗലോസ് എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ഷിയാസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.