പള്ളുരുത്തി: കായൽത്തീരത്ത് കെട്ടിയ കമ്പിവേലി അപകടഭീതി ഉയർത്തുന്നു. കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനായാണ് കളത്ര- കാട്ടിപറമ്പ് റോഡിെൻറ വശങ്ങളിൽ മൂന്ന് മീറ്റർ ഉയരത്തിൽ കമ്പിവേലി കെട്ടിയത്. വിജന മേഖലയായതിനാൽ രാത്രിയും പകലും വാഹനങ്ങളിലെത്തി മാലിന്യം സഞ്ചികളിലാക്കി വലിച്ചെറിയുകയാണ്. രണ്ടുവർഷം മുമ്പാണ് കമ്പിവേലി ഉയരത്തിൽ കെട്ടിയത്. കമ്പിവേലി വന്നതോടെ മാലിന്യം തള്ളുന്നതിന് പരിഹാരമായിരുന്നു. എന്നാൽ, ഈ കമ്പിവേലികൾ അതുവഴി കടന്നുപോകുന്ന യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. വേലിയുടെ കാലുകൾ തുരുമ്പെടുത്ത് ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്കൂൾ സമയത്ത് നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഭീതിയോടെയാണ് വിദ്യാർഥികളുമായി സ്കൂൾ വാഹനങ്ങൾ പോകുന്നത്. അടിയന്തരമായി വേലി ബലപ്പെടുത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.