പുതുതലമുറ സഹകരണമേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല- ^മന്ത്രി

പുതുതലമുറ സഹകരണമേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല- -മന്ത്രി തൃപ്പൂണിത്തുറ: പുതുതലമുറ സഹകരണ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെക്കുംഭാഗം ചൂരക്കാട് നിർമിച്ച തൃപ്പൂണിത്തുറ കാർഷിക കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട ബാങ്കുകൾക്ക് കോടികളുടെ വായ്പക്കാരെയാണ് ആവശ്യം. സാധാരണക്കാരന് ഒരു ലക്ഷം വായ്പ നൽകുന്നത് ഇവർക്ക് പുച്ഛമാണ്. അതിനാൽ സാധാരണക്കാർക്ക് ബാങ്കിങ്ങ് സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എം. സ്വരാജ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി, സംഘം സെക്രട്ടറി കെ.പി. ജയ, സി.എൻ. സുന്ദരൻ, യു.കെ. പീതാംബരൻ, പി.കെ. നന്ദനൻ, കൗൺസിലർ ഇ.കെ. കൃഷ്ണൻകുട്ടി, എസ്. മധുസൂദനൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡൻറ് കെ.ജി. കൽപന ദത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് വി.എം. സുഗുണാനന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.