മട്ടാഞ്ചേരി: പറന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ വീണ ദേശാടനപ്പക്ഷിയുടെ കുഞ്ഞിന് രക്ഷകരായി നാട്ടുകാരെത്തി. ഇടക്കൊച്ചി പാടശേഖരത്തില്‍ വീണ പക്ഷിക്കുഞ്ഞിനെ നാട്ടുകാര്‍ എടുത്ത് ഭക്ഷണവും പാലും നല്‍കി ശുശ്രൂഷിച്ചു. നാട്ടുകാരുമായി ഇണങ്ങിയ കുഞ്ഞിനെ തേടി ഒടുവില്‍ അമ്മപ്പക്ഷിയെത്തി. അമ്മയെ കണ്ടതോടെ കുഞ്ഞ് നാട്ടുകാരുമായുള്ള സൗഹൃദം മറന്നു. പാടശേഖരത്തിലെ വെള്ളത്തില്‍ കുഞ്ഞിനെ ഇറക്കിവിട്ടതോടെ അമ്മപ്പക്ഷി കുഞ്ഞുമായി പോയി. താറാവിെൻറ രൂപമുള്ള ഈ പക്ഷിക്ക് നന്നായി പറക്കാനും കഴിയും. ഇതിെൻറ കാലുകളിലെ നഖങ്ങള്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്. മൂന്നുദിവസം പാലും ഭക്ഷണവും നല്‍കി പരിപാലിച്ച നാട്ടുകാരെ അമ്മയും കുഞ്ഞും മറന്നിട്ടില്ല. ഇടക്ക് നാട്ടുകാരെ കാണാന്‍ അമ്മപ്പക്ഷിയും കുഞ്ഞും എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.