നെട്ടൂർ: കോൺഗ്രസ് പ്രവർത്തകെൻറ ഹോട്ടൽ ജീവനക്കാർക്ക് ഉദ്ഘാടനം കഴിയാത്ത ടോയ്ലറ്റ് തുറന്ന് നൽകിയതായി പരാതി. മുൻ മന്ത്രി കെ.ബാബു പണിത ടോയ്ലറ്റ് സമുച്ചയം സെപ്റ്റിക് ടാങ്കും വാട്ടർ കണക്ഷനും ഇല്ലാത്തതിനാൽ ഇതുവരെ ജനങ്ങൾക്ക് തുറന്നുനൽകിയിട്ടില്ല. എന്നാൽ, കുമ്പളം നോർത്തിൽ പുതുതായി ആരംഭിച്ച ഹോട്ടലിലെ ജീവനക്കാർക്ക് ഇത് തുറന്ന് നൽകിയെന്നാണ് നാട്ടുകാർ പറയുന്നത്. കോൺഗ്രസിെൻറ സജീവ പ്രവർത്തകനാണ് ഹോട്ടൽ നടത്തുന്നത്. നിർമാണച്ചട്ടം ലംഘിച്ചതിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയ കെട്ടിടത്തിലാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിന് ലൈസൻസ് നൽകിയിട്ടില്ല എന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. ടിപ്പർ സമരം; തൊഴിലാളികൾ ബുദ്ധിമുട്ടിൽ മരട്: ദിവസങ്ങളായി നടന്നുവരുന്ന ടോറസ്-ടിപ്പർ സമരം മൂലം നിർമാണമേഖലയിലെ തൊഴിലാളികൾ ബുദ്ധിമുട്ടിൽ. ഓണം തൊട്ടടുത്ത് നിൽക്കുമ്പോൾ സമരം നീണ്ടുപോയാൽ തൊഴിലാളികൾ പട്ടിണിയാകും. സമരം ഒത്തുതീർപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കന്നമെന്ന് ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് ആൻറണി ആശാംപറമ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.