മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ നടന്ന വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ കന്നിയംഗത്തിനിറങ്ങിയ ഫ്രറ്റേണിറ്റി മൂവ്മെൻറിന് മികച്ച വിജയം. ഏഴ് കോളജുകളിൽ യൂനിയൻ ഭരണം നേടിയതിന് പുറമെ നിരവധി കോളജുകളിൽ ഫ്രറ്റേണിറ്റിയുടെ ജനറൽ, അസോസിയേഷൻ െറപ്രസേൻററ്റിവ് സ്ഥാനാർഥികളും വിജയിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഫാറൂഖ് കോളജിൽ നടന്ന തെരഞ്ഞെടുപ്പിൽ ഫ്രറ്റേണിറ്റി 16 സീറ്റുകളാണ് നേടിയത്. മടപ്പള്ളി ഗവ. കോളജ്, കെ.എം.സി.ടി ലോ കോളജ്, ചങ്ങരംകുളം അസ്സബാഹ് കോളജ്, വളാഞ്ചേരി എം.ഇ.എസ് കോളജ്, വാഴയൂർ സാഫി കോളജ്, വളാഞ്ചേരി മജ്ലിസ് കോളജ്, പത്തിരിപ്പാല മൗണ്ട് സീന കോളജ്, തിരൂർക്കാട് നസ്‌റ കോളജ്, കൊടുങ്ങല്ലൂർ അസ്മാബി കോളജ്, അരീക്കോട് സുല്ലമുസ്സലാം കോളജ് തുടങ്ങിയിടങ്ങളിലായി എഴുപതോളം ജനറൽ, അസോസിയേഷൻ -െറപ്രസേൻററ്റിവ് സീറ്റുകൾ ഫ്രറ്റേണിറ്റിക്ക് ലഭിച്ചു. പൂപ്പലം അജാസ് കോളജിൽ എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു സഖ്യത്തിനെതിരെ ഒറ്റക്ക് മത്സരിച്ചാണ് ഫ്രറ്റേണിറ്റി യൂനിയൻ ഭരണം നേടിയത്. --------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.