വള്ളംകളി മറക്കാതിരിക്കാൻ മാറ്റം വേണം, മനസ്സുകൾക്ക് (ചിത്രം എ.പി 10) പാട്ടും താളവും ഒരു മനുഷ്യെൻറ മനസ്സിൽ ജനിപ്പിച്ച ആനന്ദമാണ് ഇൗ േഘാഷിക്കപ്പെടുന്ന വള്ളംകളി. ആ മനുഷ്യൻ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു. അന്ന് മുതൽ ഇന്നുവരെ അത് നന്നായി തന്നെ നടന്നുേപാകുന്നു. വേമ്പനാട്ടുകായലിലെ ഇൗ ജലോത്സവം ആലപ്പുഴയിലെ ഒരു കലോത്സവമായി മാറി. ഇപ്പോൾ കേൾക്കുന്നു, അടുത്ത വള്ളംകളിക്ക് എല്ലാവരും നീല അണിയണമെന്ന്. വർഷങ്ങളായി ഞാൻ കൊതിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണത്. അതായത് ഒാരോ വള്ളംകളിക്കും ഒാരോ പുതുമ ഉണ്ടാവുക. അത് ഒരു നീലയിൽ കൊണ്ട് നിർത്തേണ്ടതല്ല. പലപല പുതുമകൾ നടക്കാനിരിക്കുന്നു. എെൻറ എളിയ ബുദ്ധിയിൽ തോന്നുന്ന ഒരു കാര്യം വള്ളംകളി കഴിയുന്നതോടെ മറ്റൊന്നിെൻറ തുടക്കമാകണം. അതായത് കലക്ടറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി തന്നെ രൂപവത്കരിക്കുക. ആ കമ്മിറ്റി വള്ളംകളിയെ വിമർശനാത്മകമായി വിലയിരുത്തി, ഏതൊക്കെ നമുക്ക് വേണം, വേണ്ട എന്ന് കണ്ടെത്തണം. എന്തെങ്കിലും കോട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആ കോട്ടം നികത്താനുള്ള മാർഗം ഏതൊക്കെ. പുതിയതായി എന്തൊക്കെ കൊണ്ടുവരാം. ഇതൊക്കെ വിശകലനമായി പഠിച്ച് ഒരു റിപ്പോർട്ട് ഉണ്ടാക്കി അടുത്ത വള്ളംകളി നടത്തിപ്പുകാരെ ഏൽപ്പിക്കുക. അവർ അവരുടേതായ ഭാവനകൾ ഉപയോഗിച്ച് അടുത്തുവരുന്ന വള്ളംകളിയെ മോടിപിടിപ്പിക്കാൻ ശ്രമിക്കണം. പഞ്ചവത്സര പദ്ധതിയെന്ന് പറയുന്നതുപോലെ ഒരു പത്തുവത്സരങ്ങൾ കഴിയുേമ്പാൾ വള്ളംകളി ദേശീയ ജലോത്സവമായി മാറും. അവസാനത്തെ രണ്ട് മണിക്കൂർ എന്ന് പറയുന്നത് ക്വാർട്ടൽ ഫൈനൽ, സെമിഫൈനൽ, ഫൈനൽ. അതായത് ഒരു ട്വൻറി ട്വൻറി ക്രിക്കറ്റ് മാച്ച് പോലെ, ഒരു ടൈറ്റ് ഫുട്ബാൾ മാച്ച് പോലെ ജനങ്ങളെ ത്രില്ലടിപ്പിക്കുന്നതായിരിക്കണം. അതിനുവേണ്ട ശ്രമം നേരേത്ത തന്നെ തുടങ്ങണം. ഇതിനിടയിൽ പുട്ടിന് പീര ഇടുന്നതുപോലെ ഇതര സംസ്ഥാനങ്ങളിലെ ചടുലവും താളക്കൊഴുപ്പുമുള്ള നാടൻ കലകളെ വേമ്പനാട്ടുകായലിൽ െകാണ്ടുവരണം. അവിടത്തെ സാേങ്കതികത്വം ഉപയോഗപ്പെടുത്തുക. അവരുടെ പ്ലാറ്റ്ഫോം തന്നെ ഉണ്ടാകണം. അവരുടെ വാദ്യോപകരണങ്ങളും ഒാരോ പ്രേക്ഷകരിലും എത്തുന്ന സൗണ്ട് എഫക്ടുകളും സ്റ്റാർട്ടിങ് പോയൻറ് മുതൽ ഫിനിഷിങ് പോയൻറ് വരെ എല്ലാവർക്കും ഒരുപോലെ കാണത്തക്കവണ്ണം വീഡിയോ പ്രൊജക്ഷനും ഉണ്ടാകണം. മാത്രമല്ല, അതത്രയും ബീച്ചിലും ഇ.എം.എസ് സ്റ്റേഡിയത്തിലും കിടങ്ങാംപറമ്പ് മൈതാനത്തും സ്കൂൾ ഗ്രൗണ്ടുകളിലുമൊക്കെ നിൽക്കുന്ന ആലപ്പുഴക്കാർക്ക് തൽസമയം കാണാനും സാധിക്കണം. നാടൻകലകളുടെ അവതരണത്തിന് സ്പോൺസർമാരെ കണ്ടെത്തണം. പ്രേക്ഷകന് താൽപര്യമില്ലെന്ന് തോന്നുന്നത് കളയാനും അനുയോജ്യമായത് കൂട്ടിച്ചേർക്കാനും കഴിയണം. ചുരുക്കത്തിൽ ആഗോളവത്കരണത്തിെൻറ ഇൗ കാലഘട്ടത്തിൽ സ്പോൺസർമാരെയും ദൃശ്യമാധ്യമങ്ങളെയും ഉപയോഗിച്ച് വേണ്ട ഫണ്ട് കണ്ടെത്തണം. ചുരുക്കത്തിൽ ഒാേരാ വള്ളംകളിയും കഴിയുന്നതിെൻറ പിന്നേറ്റ് മുതൽ തന്നെ ഇതിനേക്കാൾ എത്ര മെച്ചമായി അടുത്തത് നടത്താൻ കഴിയുമെന്ന ചിന്തയിലേക്ക് കമ്മിറ്റിക്കാർ ഇറങ്ങിവരണം. -ഫാസിൽ (സിനിമ സംവിധായകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.