നെഹ്​റുട്രോഫി സപ്ലിമെൻറ്​ അണിയം

വിദേശ വനിതകൾ പേരിന് പോലുമില്ല blurb വനിത വിഭാഗത്തിൽ ബോട്ട്ക്ലബ് ഇല്ലെങ്കിലും തുഴക്കാരായ വനിതകളിൽ കൂടുതലും കുട്ടനാട്ടുകാർ തന്നെ കരുത്തി​െൻറ ആർപ്പുവിളികൾ കുട്ടനാട്ടിലെ പുരുഷൻമാരുടെ മാത്രം ആധിപത്യമല്ല. ഇവിടെ വള്ളംകളിയിൽ വളയിട്ട കൈകൾക്കുമുണ്ട് തുഴച്ചിൽ മാമാങ്കത്തി​െൻറ കൈയൊപ്പ്. എല്ലാ വർഷത്തെയും പോലെ കുട്ടനാട്ടിൽനിന്ന് വനിത വിഭാഗത്തിൽ ബോട്ട്ക്ലബ് ഇല്ലെങ്കിലും തുഴക്കാരായ വനിതകളിൽ കൂടുതലും കുട്ടനാട്ടുകാർ തന്നെ. കുമരകം, കോട്ടയം എന്നിവിടങ്ങളിൽ നിന്നുമുള്ള കരുത്തുറ്റ മഹിളകളും തുഴയെറിയാൻ ഇത്തവണയുണ്ട്. ആറ് ചുരുളൻ വള്ളങ്ങൾ പ്രദർശന മത്സരത്തിലുണ്ട്. 35 വനിതകളാണ് ഒരു വള്ളത്തിൽ തുഴയുക. പങ്കായക്കാരും നിലക്കാരും പുരുഷൻമാരായിരിക്കും. മുൻ വർഷങ്ങളിൽ വനിതകളുടെ പരിശീലനം മുതൽ ചില വള്ളങ്ങളിൽ വിദേശ വനിതകൾ ഉണ്ടായിരുന്നു. ഇത്തവണ പേരിനുപോലും വിദേശ വനിതകളുടെ പങ്കാളിത്തമില്ല. വള്ളംകളി ദിവസം ബോട്ട്ക്ലബുകൾ വിദേശ വനിതകളെ വള്ളത്തിൽ കയറ്റിയാൽ കയറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.