ആലുവ: ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപമുള്ള പെട്രോൾ പമ്പിൽനിന്ന് ആറര ലക്ഷത്തോളം രൂപ ലോക്കറോടെ കവർന്ന പ്രതികളെ ആലുവ പൊലീസ് പിടികൂടി. ആലുവയിലും പരിസരത്തുമുള്ള നാലു യുവാക്കളാണ് പൊലീസ് പിടിയിലായത്. ആലുവ ദേശം -കാലടി റോഡിൽ റോഡ് പുറമ്പോക്കിൽനിന്ന് ലോക്കറടക്കം മുഴുവൻ തുകയും കണ്ടെടുത്തു. ആലുവ കുന്നത്തേരി സ്വദേശികളായ മിഷാൽ, എബിൻ, മുഹമ്മദ് റയിസ്, സഹൽ എന്നിവരാണ് പിടിയിലായവർ. പ്രതികളെല്ലാം 20ൽ താഴെ പ്രായമുള്ളവരാണ്. പമ്പിൽനിന്നുള്ള സി.സി ടി.വി ദൃശ്യങ്ങളാണ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കവർച്ചക്കു പിന്നിൽ യുവാക്കളാണെന്ന സൂചന ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിരുന്നു. കാൻവാസും ബർമുഡയും ഹെൽമറ്റും ധരിച്ച ഒരാളുടെ ദൃശ്യം അന്വേഷണത്തിന് സഹായകമായി. കാമറയിൽ ഒരാളുടെ ദൃശ്യം മാത്രമാണ് പതിഞ്ഞിരുന്നത്. എന്നാൽ, ഭാരമേറിയ ലോക്കർ ഇയാൾക്ക് ഒറ്റക്ക് കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസിന് മനസ്സിലായിരുന്നു. അതിനാൽത്തന്നെ കൂടെ മറ്റുപലരും ഉണ്ടാകുമെന്ന് നേരേത്തതന്നെ പൊലീസ് കണക്കാക്കിയിരുന്നു. ഇതിെൻറ അടിസ്‌ഥാനത്തിൽ ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട സമീപപ്രദേശങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. പമ്പിലെ കലക്ഷൻ പണം ഓഫിസിനകത്തെ ലോക്കറിൽ സൂക്ഷിക്കുന്ന വിവരം സമീപവാസികളായ യുവാക്കൾക്കറിയാമായിരുന്നു. ഒന്നാം പ്രതി മിഷാലാണ് സംഭവം ആസൂത്രണം ചെയതത്. പമ്പിനു പിന്നിലെ റോഡിലൂടെയെത്തിയ സംഘം െഗ്രെൻഡർ ഉപയോഗിച്ച് ജനലഴികൾ മുറിച്ചുമാറ്റി അകത്തു കടന്നു. 60 കിലോ ഭാരമുള്ള ലോക്കർ മിഷാലിെൻറ അച്ഛെൻറ വാഹനത്തിൽ കടത്തി. തുടർന്ന് ആലുവ ദേശം -കാലടി റോഡിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു. ലോക്കർ പ്രതികൾക്ക് തുറക്കാൻ കഴിഞ്ഞിരുന്നില്ല. ജനലഴികൾ മുറിക്കാനുപയോഗിച്ച കട്ടറും കടത്താനുപയോഗിച്ച വാഹനവും പൊലീസ് മണിക്കൂറുകൾക്കകംതന്നെ കണ്ടെടുത്തു. പിടിയിലായവരെല്ലാം പമ്പിന് ഏതാനും കി.മീറ്ററിനുള്ളിൽ താമസിക്കുന്നവരാണ്. ബൈക്കപകടവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത തീർക്കാൻവേണ്ടിയാണ് കവർച്ച നടത്തിയത്. ഡിവൈ.എസ്.പി പ്രഫുലചന്ദ്രെൻറ നേതൃത്വത്തിൽ സി.ഐ വിശാൽ ജോൺസൻ, പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ സിവിൽ പൊലീസുകാരായ ഇബ്രാഹിം കുട്ടി, സിജൻ, നാദിർഷ, ബിജു, ഡിക്സൻ, സജീവൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അനേഷണത്തിൽ പങ്കെടുത്ത പൊലീസ് ഉേദ്യാഗസ്‌ഥർക്ക് ഗുഡ് സർവിസ് എൻട്രിയും പാരിതോഷികവും നൽകുമെന്ന് റൂറൽ എസ്.പി എ.വി.ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.