ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങൾ തടയുന്നതിെൻറ ഭാഗമായി എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകൾ തുറക്കുന്നു. കൺേട്രാൾ റൂമുകളുടെ പ്രവർത്തനം വ്യാഴാഴ്ച ആരംഭിക്കും. വ്യാജമദ്യനിർമാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നിെൻറ ഉപഭോഗം, വിപണനം എന്നിവയെക്കുറിച്ച് വിവരംനൽകുന്നവർക്ക് എക്സൈസ് പാരിതോഷികം നൽകും. പിടിക്കപ്പെടുന്ന ചാരായത്തിെൻറ അളവനുസരിച്ച് 5000 രൂപ മുതൽ 25,000 രൂപവരെ പാരിതോഷികം നൽകും. വിവരങ്ങൾ നൽകുന്നവരുടെ പേര് അതീവരഹസ്യമായി സൂക്ഷിക്കും. വിവരം ലഭിക്കുന്നവർ താഴെപറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണം. ജില്ല ഓഫിസ് കൺേട്രാൾ റൂം: 0477-2252049, 1800 4252696 (ടോൾ ഫ്രീ), എക്സൈസ് സ്പെഷൽ സ്ക്വാഡ്: 0477-2251639, എക്സൈസ് സ്പെഷൽ സ്ക്വാഡ്: 0477-2251639, അസിസ്റ്റൻറ് എക്സൈസ് കമീഷണർ (എൻഫോഴ്സ്മെൻറ്) ആലപ്പുഴ -9496002864. എക്സൈസ് ഡെപ്യൂട്ടി കമീഷണർ -9447178056. വിവിധ എക്സൈസ് സർക്കിൾ ഓഫിസുകളിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ. ചേർത്തല: 0478-2813126, 9400069483 (സർക്കിൾ ഇൻസ്പെക്ടർ), 9400069484 (എക്സൈസ് ഇൻസ്പെക്ടർ). ആലപ്പുഴ: 0477-2230183, 9400069485 (സി.ഐ), 9400069486 (ഇ.ഐ). കുട്ടനാട്: 0477-2704833, 9400069487 (സി.ഐ). ചെങ്ങന്നൂർ: 0479-2452415, 9400069488 (സി.ഐ), 9400069489 (ഇ.ഐ). മാവേലിക്കര: 0479-2340265, 9400069490 (സി.ഐ), 9400069491 (ഇ.ഐ). ഹരിപ്പാട്: 0479-2412350, 9400069492 (സി.ഐ), 9400069493 (ഇ.ഐ). എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് ആലപ്പുഴ: 0477-2251639, 9400069494 (സി.ഐ), 9400069495 (ഇ.ഐ). എക്സൈസ് റേഞ്ച് ഓഫിസുകൾ -കുത്തിയതോട്: 0478-2561966, 9400069496 (ഇ.ഐ). ചേർത്തല: 0478-2823547, 9400069497 (ഇ.ഐ). ആലപ്പുഴ: 0477-2230182, 9400069498 (ഇ.ഐ). കുട്ടനാട്: 0477-2704851, 9400069499 (ഇ.ഐ). ചെങ്ങന്നൂർ: 0479-2451818, 9400069501 (ഇ.ഐ), മാവേലിക്കര: 0479-2340270, 9400069502 (ഇ.ഐ), നൂറനാട്: 0479-2373300, 9400069503 (ഇ.ഐ). കാർത്തികപ്പള്ളി: 0479-2480570, 9400069504 (ഇ.ഐ). കായംകുളം: 0479-2434858, 9400069505 (ഇ.ഐ). ഈ മാസത്തെ റേഷൻ വിതരണം ആലപ്പുഴ: ഈ മാസം ഓരോ കാർഡിനും വിതരണംചെയ്യുന്ന റേഷൻ സാധനങ്ങളുടെ അളവ് നിശ്ചയിച്ചു. മഞ്ഞ കാർഡിന് (അന്ത്യോദയ) 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യമായി നൽകും. പിങ്ക് കാർഡ് ഉടമകൾക്ക് (മുൻഗണന) കാർഡിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി നൽകും. നീല കാർഡ് (പൊതുവിഭാഗം സബ്സിഡി) ഉടമകൾക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരി രണ്ടുരൂപ നിരക്കിലും കാർഡ് ഒന്നിന് ഒരുകിലോ ആട്ട 15 രൂപ നിരക്കിലും വെള്ളക്കാർഡിന് (പൊതുവിഭാഗം) ഓരോ കാർഡിനും മൂന്നുകിലോ അരി 8.90 രൂപ നിരക്കിലും മൂന്നുകിലോ ഗോതമ്പ് (ലഭ്യതയനുസരിച്ച്) 6.70 രൂപ നിരക്കിലും രണ്ടുകിലോ ആട്ട കിലോക്ക് 15 രൂപ നിരക്കിലും നൽകും. സാധനങ്ങൾ കാർഡുടമകൾക്ക് മാസത്തിൽ ഒറ്റത്തവണയായോ രണ്ടു തവണയായോ റേഷൻ ഡിപ്പോകളിൽനിന്ന് വാങ്ങാം. ആവശ്യമായ സ്റ്റോക്ക് റേഷൻ കടകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്തവക്ക് നാലു ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കിൽ ലഭിക്കും. സർക്കാർ അനുവദിച്ച റേഷൻ സാധനങ്ങൾ ലഭിക്കാത്ത കാർഡുടമകൾക്ക് അതാത് താലൂക്ക് സപ്ലൈ ഓഫിസുകളിലും ജില്ല സപ്ലൈ ഓഫിസിലും പരാതി നൽകാം. ഫോൺ: ചേർത്തല: 0478-2823058, അമ്പലപ്പുഴ: 0477-2252547, കുട്ടനാട്: 0477-2702352, കാർത്തികപ്പള്ളി: 0479-2412751, മാവേലിക്കര: 0479-2303231, ചെങ്ങന്നൂർ: 0479-2452276. ജില്ല സപ്ലൈ ഓഫിസ്: 0477-2251674.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.