ജലോത്സവത്തി​െൻറ ആവേശം അതിരുകളില്ലാത്തത്​ ^ഫാസിൽ

ജലോത്സവത്തി​െൻറ ആവേശം അതിരുകളില്ലാത്തത് -ഫാസിൽ ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം അതിരുകളില്ലാത്തതാണെന്ന് സംവിധായകൻ ഫാസിൽ. നെഹ്റു ട്രോഫി കൾചറൽ കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികരംഗത്തെ കുതിച്ചുചാട്ടത്തിനിടയിലും വള്ളംകളിയെ തനത്ഭാവത്തിൽ അവതരിപ്പിക്കാൻ സാധിക്കുന്നത് അത് നമ്മുടെ സംസ്‌കാരത്തി​െൻറ ഭാഗമായതുകൊണ്ടാണ്. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക നായകനും ഗുരുനാഥനുമായ കല്ലേലി രാഘവൻപിള്ളയെ ചടങ്ങിൽ ആദരിച്ചു. മുൻ എം.എൽ.എമാരായ എ.എ. ഷുക്കൂർ, കെ.കെ. ഷാജു, നഗരസഭ വൈസ് ചെയർപേഴ്‌സൻ ബീന കൊച്ചുബാവ, ഡോ. നെടുമുടി ഹരികുമാർ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മോളി തോമസ്, അഡ്വ. ജി. മനോജ്കുമാർ, പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ, കൗൺസിലർ കെ.ജെ. പ്രവീൺ എന്നിവർ സംസാരിച്ചു. അഡ്വ. എ.എ. റസാഖ് സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.എസ്. ഷോളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.