നെടുമ്പാശ്ശേരി: മാസികയിൽ ഒളിപ്പിച്ച്് മലേഷ്യയിേലക്ക് കടത്താൻ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ അമേരിക്കൻ ഡോളർ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ബുധനാഴ്ച എയർ ഏഷ്യ വിമാനത്തിൽ മലേഷ്യക്ക് പോകുന്ന മലപ്പുറം സ്വദേശി നൗഷാദിെൻറ പക്കൽനിന്നാണ് വിദേശ കറൻസി പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്്് കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റ് വിഭാഗം വിമാനത്താവളത്തിൽ എത്തി നൗഷാദിെൻറ ബാഗേജ് പരിശോധിക്കുകയായിരുന്നു. മാസികയുടെ ഉൾപേജുകൾ ഒട്ടിച്ച് അതിനുള്ളിലാണ് കറൻസി ഒളിപ്പിച്ചിരുന്നത്. സ്വർണം കടത്താൻ വേണ്ടിയാകാം ഡോളർ കടത്താൻ ശ്രമിച്ചത് എന്നാണ് കസ്റ്റംസ് പ്രിവൻറിവ് കമീഷണറേറ്റ് വിഭാഗത്തിെൻറ നിഗമനം. നൗഷാദിനെ വിശദമായി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇയാൾ വിസിറ്റിങ് വിസയിലാണ് മലേഷ്യക്ക് പോകാനെത്തിയത്. ഓഫിസർമാരായ നമേലി രാജ ടോമി, ബീന വാസ്, വിജയകുമാരി, സിയാദ് ഹാസിം, രാജശേഖർ റെഡ്ഡി എന്നിവരുടെ നേതൃത്വത്തിലാണ് കറൻസി പിടികൂടിയത്. സ്വർണകടത്ത്്: രണ്ട്്് വിമാന ജീവനക്കാർ പിടിയിൽ നെടുമ്പാശ്ശേരി: അനധികൃതമായി സ്വർണം കടത്തിയ രണ്ട് വിമാന ജീവനക്കാരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് (ഡി.ആർ.ഐ.) പിടികൂടി. എയർഇന്ത്യ ജീവനക്കാരാണ് പിടിയിലായത്. മലയാളി യുവതിയും മുംബൈ സ്വദേശിയുമാണ് പിടിക്കപ്പെട്ടത്. യുവതിയുടെ പക്കൽ 30 ഗ്രാം സ്വർണവും യുവാവിെൻറ പക്കൽ 300 ഓളം ഗ്രാം സ്വർണവുമാണ് ഉണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്് ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടുകയായിരുന്നു. സൗദി അറേബ്യയിൽ നിന്നാണ് വിമാനം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.