നെടുമ്പാശ്ശേരി: വിമാനത്താവള പരിസരത്ത് പ്രവർത്തിക്കുന്ന ഹജ്ജ് ക്യാമ്പിെൻറ ഒരുക്കം ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല വിലയിരുത്തി. ഹാജിമാർക്കുള്ള താമസ സൗകര്യം, കാൻറീൻ, ഹജ്ജ് കമ്മിറ്റി ഓഫിസ്, നമസ്കാര സൗകര്യം, മെഡിക്കൽ വിഭാഗം തുടങ്ങിയവ അദ്ദേഹം പരിശോധിച്ചു. ഇക്കുറി തീർഥാടകരുടെ എണ്ണം കൂടുതലായതിനാൽ ക്രമീകരണങ്ങൾ കുറ്റമറ്റതാകണമെന്ന് അദ്ദേഹം നിർദേശിച്ചു. സിയാൽ എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റർ എൻ.പി. ഷാജഹാൻ എന്നിവർ കലക്ടർക്ക് കാര്യങ്ങൾ വിശദീകരിച്ചുനൽകി. അതിനിടെ, സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഹജ്ജ് സർവിസെന്നതിനാൽ ക്യാമ്പിൽ ഇക്കുറി സുരക്ഷ കൂട്ടും. വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ് ഹജ്ജ് ക്യാമ്പ്. ഇവിടേക്ക് എത്തുന്നവരെ കർശന പരിശോധനക്ക് വിധേയരാക്കും. തീർഥാടകരുടെ ബാഗേജുകൾ ക്യാമ്പിൽ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രത്യേക വാഹനത്തിലായിരിക്കും വിമാനത്താവളത്തിൽ എത്തിക്കുക. റൺവേയോട് ചേർന്നാണ് വിമാന അറ്റകുറ്റപ്പണി കേന്ദ്രം. റൺവേ ഭാഗത്ത് പ്രത്യേകമായി മറയൊരുക്കിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് ആെരയും പ്രവേശിപ്പിക്കില്ല. ക്യാമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. 12ന് വൈകീട്ട് ഏഴിനാണ് ഹജ്ജ് ക്യാമ്പിെൻറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.