31.34 കോടിയുടെ നാളികേര പദ്ധതികൾക്ക് അനുമതി

കൊച്ചി: കേരോൽപന്ന നിർമാണം, സംസ്കരണം, ഗവേഷണം, വിപണനം എന്നിവ േപ്രാത്സാഹിപ്പിക്കാൻ നാളികേര വികസന ബോർഡ് 31.34 കോടി രൂപയുടെ 30 പദ്ധതികൾക്ക് അനുമതി നൽകി. ചെയർമാൻ ഡോ. ബി.എൻ.എസ്. മൂർത്തിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. എട്ടെണ്ണം ഗവേഷണ പദ്ധതികളും 22 എണ്ണം നാളികേര സംസ്കരണത്തിനും ഉൽപന്ന വൈവിധ്യവത്കരണത്തിനുമുള്ള പദ്ധതികളുമാണ്. കേരള കൃഷി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എ.ടി. ഷിബു, കാസർകോട് സി.പി.സി.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ. കെ.ബി. ഹെബ്ബാർ, കൊച്ചി ഡി.എം.ഐ ഡെപ്യൂട്ടി അഗ്രികൾചർ മാർക്കറ്റിങ് അഡ്വൈസർ പി.കെ. ഹമീദ്കുട്ടി, തിരുവനന്തപുരം നബാർഡ് റീജനൽ ഓഫിസ് ഡി.ജി.എം ഡോ. ഉഷ, ഓവർസീസ് ബാങ്ക് റീജനൽ ചീഫ് മാനേജർ എസ്. അയ്യപ്പൻ, നാളികേര വികസന ബോർഡ് മുൻ ചെയർമാൻ ഡോ. എം. അരവിന്ദാക്ഷൻ, ചീഫ് കോക്കനട്ട് ഡെവലപ്മ​െൻറ് ഓഫിസർ സരദിന്ദുദാസ്, സെക്രട്ടറി ഡോ.എ.കെ. നന്തി, ഡെപ്യൂട്ടി ഡയറക്ടർ ആർ. ദേവൻ, ഡെപ്യൂട്ടി ഡയറക്ടർ സർദാർ സിങ് ചോയൽ, േപ്രാസസിങ് എൻജിനീയർ ശ്രീകുമാർ പൊതുവാൾ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.