ഏകദിന സെമിനാർ

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ (െഎ.സി.എ.െഎ) എറണാകുളം ശാഖയും സി.എ വിദ്യാർഥി അസോസിയേഷനും ചേർന്ന് 'ടാക്സ് ഒാഡിറ്റ്' എന്ന വിഷയത്തിൽ നടത്തി. പ്രഫ. ഡോ. രാമചന്ദ്രൻ ആലപ്പാട്ട് (ഒാഫ് ഫിഷറീസ് ആൻഡ് ഒാഷ്യൻ സ്റ്റഡീസ്) ഉദ്ഘാടനം ചെയ്തു. ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഇൻറർമീഡിയറ്റ് (െഎ.പി.സി) പരീക്ഷയിൽ എറണാകുളം ശാഖയിൽ പഠിച്ച് അഖിലേന്ത്യ തലത്തിൽ 46 ാം റാങ്ക് നേടിയ സിദ്ധാർഥ് എൻ. അയ്യരെയും ഉന്നതവിജയം നേടിയ മറ്റു വിദ്യാർഥികളെയും പ്രഫ. ഡോ. രാമചന്ദ്രൻ ആദരിച്ചു. ശാഖ ചെയർമാൻ ലൂക്കോസ് ജോസഫ്, വിദ്യാർഥി അസോസിയേഷൻ ചെയർമാൻ റോയി വർഗീസ്, സെക്രട്ടറി ഫർസീൻ ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ചാർേട്ടഡ് അക്കൗണ്ടൻറുമാരായ എസ്.ബി. ബാലചന്ദ്ര പ്രഭു, പി.ടി. ജോയ്, വിവേക് സത്യൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തയ്യൽ തൊഴിലാളികൾക്ക് കേന്ദ്രനിയമം കൊണ്ടുവരണം കൊച്ചി: ക്ഷേമനിധി ബോർഡ് നിലനിർത്തുന്നതിനും ആനുകൂല്യങ്ങൾ കാലോചിതമായി വർധിപ്പിക്കുന്നതിനും ഇതര സംസ്ഥാനങ്ങളിലെ ആനുകൂല്യങ്ങൾ ഏകീകരിക്കുന്നതിനും തയ്യൽ തൊഴിലാളികൾക്ക് കേന്ദ്രനിയമം കൊണ്ടുവരണമെന്ന് കേരള തയ്യൽ ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.പി. തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു. ജില്ല ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യമായി കേന്ദ്ര സർക്കാർ നൽകിയിരുന്ന 13,000 രൂപയും പെൻഷൻ അപേക്ഷ സമർപ്പിച്ചിരുന്ന തൊഴിലാളികൾക്ക് കുടിശ്ശികയും ഒാണത്തിനുമുമ്പ് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോസ് കപ്പിത്താൻപറമ്പിൽ അധ്യക്ഷത വഹിച്ചു. എൻ.ജെ. പീറ്റർ, ടി.എ. അബ്ദുസ്സലാം, എം.എം. രാജു, സീനത്ത് മജീദ്, സുലോചന തിരുമേനി, എ.പി. സാംസൺ, കെ.എൻ. സുകുമാരൻ, എസ്.ബി. ചന്ദ്രശേഖര വാര്യർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.