ആലുവ: ദേശീയപാതയോരത്തെ . ഗാരേജിന് സമീപത്തെ പമ്പില്‍നിന്നാണ് പണമടങ്ങുന്ന ലോക്കര്‍ മോഷ്‌ടാക്കൾ കൊണ്ടുപോയത്. ചൊവ്വാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണമെന്ന് പൊലീസ് പറഞ്ഞു. പമ്പിന് പിറകിലെ റെയില്‍പാളം കടെന്നത്തിയ മോഷ്‌ടാക്കൾ മതില്‍ ചാടി കടക്കുകയായിരുന്നു. ഓഫിസിെൻറ പിന്‍ഭാഗത്തെ ജനൽ ഗ്രില്ല് തകര്‍ത്താണ് അകത്ത് കടന്നത്. ഇവിടെനിന്ന് ലോക്കറുമായി വന്ന വഴി തന്നെ തിരിച്ചുപോയി. സി.സി.ടി.വി കാമറകളില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും മുഖം ഹെല്‍മറ്റ് െവച്ച് മറച്ചിരുന്നതിനാല്‍ ആളെ വ്യക്തമായിട്ടില്ല. ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണുള്ളത്. എന്നാല്‍, ഒന്നിലധികം പേർ ഉണ്ടാകുമെന്നാണ് പൊലീസ് നിഗമനം. ആലുവ പൊലീസ് സ്‌ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ദിവസവും രാത്രി ഒരുമണിയോടെയാണ് പമ്പ് അടക്കാറുള്ളത്. ചൊവ്വാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാർ മോഷണ വിവരം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.