നെടുമ്പാശ്ശേരി: ഓണാവധി കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നവർ ഇനി ടിക്കറ്റെടുത്താൽ അമിത നിരക്ക് നൽകണം. ഓണം പ്രമാണിച്ച് നാട്ടിലേക്ക് വരുന്നതിന് വളരെ നേരത്തേ ബുക്ക് ചെയ്തവർക്ക് മാത്രമാണ് കുറഞ്ഞ നിരക്കിൽ മടക്കയാത്രാ ടിക്കറ്റും ലഭ്യമായിട്ടുളളൂ. അതിനാൽ പലരും നാട്ടിലെത്തിയശേഷം മാത്രം മടക്കയാത്രാ ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുകയാണ്. മിക്ക വിമാനക്കമ്പനികളിലും സെപ്റ്റംബർ മൂന്ന് മുതൽ 10 വരെ ഗൾഫിലേക്കുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു. ബുക്ക് ചെയ്തവരിൽ ആരെങ്കിലും റദ്ദാക്കിയാൽ മാത്രമേ യാത്ര തരപ്പെടൂ. ഈ അവസ്ഥയിൽ പോലും ഒരാൾക്ക് 35,000 രൂപ മുതൽ മുകളിലേക്കാണ് ആവശ്യപ്പെടുന്നത്. ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ എയർ ഇന്ത്യാ എക്സ്പ്രസ് പോലും നിരക്ക് വർധിപ്പിക്കാൻ മത്സരിക്കുകയാണ്. എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് കുറച്ചാൽ മറ്റ് വിമാനക്കമ്പനികളും സ്വാഭാവികമായി നിരക്ക് കുറക്കാൻ നിർബന്ധിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.