ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫിസിലേക്ക് മാർച്ച്

കൊച്ചി: യന്ത്രവത്കരണംമൂലം തൊഴിൽ നഷ്ടപ്പെടുന്ന ചുമട്ടുതൊഴിലാളികൾക്ക് ഉടമയുടെ ലാഭവിഹിതത്തിൽനിന്ന് അർഹമായ സഹായം നൽകാൻ നിയമപരമായ നടപടി വേണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. രാജു. വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്കും ഇതരജീവനക്കാർക്കും തേൻറതല്ലാത്ത കാരണത്താൽ തൊഴിൽ പ്രതിസന്ധിയുണ്ടായാൽ ബദൽ സംവിധാനവും പരിരക്ഷയും നൽകാൻ നിയമമുണ്ട്. എന്നാൽ ചുമട്ടുതൊഴിലാളികൾക്ക് ഇത്തരത്തിൽ ഒരു നിയമ പരിരക്ഷയും നിലവിലില്ല. യന്ത്രവത്കരണം മൂലം തൊഴിൽ നഷ്ടമാകുന്ന സന്ദർഭത്തിൽ തൊഴിലാളികൾക്ക് നോക്കുകൂലി നൽകാതെ ഉടമക്ക് ലഭിക്കുന്ന നേട്ടത്തി​െൻറ വിഹിതമാണ് നൽകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സി.വി. ശശി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, യൂനിയൻ ജില്ല ജന. സെക്രട്ടറി കെ.എ. നവാസ്, സംസ്ഥാന കമ്മിറ്റി മെംബർ ഷാജി ഇടപ്പള്ളി, ജില്ല ഭാരവാഹികളായ എ.കെ. സജീവൻ, എം.എസ്. ജോർജ്, എൻ.എൻ. ശശിധരൻ, ടി.എ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മാർച്ചിന് എം. ഉമ്മർ, പി.എൻ. ഗോപിനാഥ്‌, കെ.എ. മൈദീൻപിള്ള, പി.എ. ജയൻ, രവി അയ്യമ്പുഴ, മനോജ്, കെ.പി. അലിക്കുഞ്ഞ്, ടി.ഡി. പോളി, ടി.സി. തങ്കച്ചൻ, ശ്യാം ഭാസ്കർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.