പാഠ്യവിഷയങ്ങളെ ഗവേഷണവത്കരിക്കണം -ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് കൊച്ചി: പാഠ്യവിഷയങ്ങളെ ഗവേഷണവത്കരിക്കണമെന്ന് വ്യവസായ വികസന കോർപറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്. പാഠപുസ്തകങ്ങളുടെ ഭാഗമായോ അക്കാദമിക് സിലബസിെൻറ ഭാഗമായോ ഗവേഷണങ്ങളെ ഉൾപ്പെടുത്താറില്ല. ഈ അവസ്ഥക്ക് പരിഹാരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഗവേഷണ രീതികളെ കുറിച്ചും പഠന വൈഭവങ്ങളെക്കുറിച്ചും സെൻറ് െതരാസാസ് കോളജ് സംഘടിപ്പിച്ച പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ സജിമോൾ അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീനാഥ്നായർ, ഡോ. ആര്യ മാധവൻ എന്നിവർ ക്ലാസുകൾ നയിച്ചു. ബീനാജോൺ, പ്രോഗ്രാം കൺവീനർമാരായ ഡോ. ലത നായർ, ഡോ. ജീന മനോജ് എന്നിവർ സംസാരിച്ചു. വിദേശ സർവകലാശാലകളുടെ സ്കോളർഷിപ് നേടിയ സോണിയ ലിസബത്ത് ജോസഫ്, ജോർജീന ജോഷി, യാഷി ബതേൽ, റോസ്റ്റാനിയ, മിഷാല ജോൺസൺ, അഞ്ജലി ആൻറണി എന്നിവരെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.