നിസാമുദ്ദീനെ കാണാതായിട്ട് നാലുമാസം; പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുന്നു

വടുതല: പാണാവള്ളിയിൽനിന്ന് കാണാതായ 15കാരൻ നിസാമുദ്ദീ​െൻറ തിരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം എത്തുന്നു. കാണാതായതുമുതല്‍ ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക പ്രത്യേക അന്വേഷണസംഘത്തിന് വെല്ലുവിളിയാകുമ്പോൾ കുട്ടിയെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും നാട്ടുകാരും. ആദ്യം കേസ് അന്വേഷിച്ച പൊലീസിന് കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടർന്ന് മാതാപിതാക്കള്‍ ഹൈകോടതിയെ സമീപിച്ച് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കാൻ ഉത്തരവ് നേടുകയായിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.പി ജെ. ഹിമേന്ദ്രനാഥി​െൻറ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഉടന്‍ തുടങ്ങിയേക്കും. കാണാതാകുന്നതിനുമുമ്പ് നിസാമുദ്ദീന്‍ ത​െൻറ മൊബൈല്‍ ഫോണ്‍ ബന്ധുകൂടിയായ കൂട്ടുകാരനെ ഏൽപിച്ചിരുന്നു. കുട്ടി ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതാകുന്നതിനുമുമ്പ് നിസാമുദ്ദീൻ മറ്റൊരു കൂട്ടുകാര​െൻറ വീട്ടില്‍ പോയെന്ന് പറയുന്നുണ്ടങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പാണാവള്ളി എന്‍.എസ്.എസ് സ്‌കൂളില്‍ പഠിച്ച് പത്താംക്ലാസ് പരീക്ഷ എഴുതിയ സമയത്താണ് നിസാമുദ്ദീനെ കാണാതായത്. മൂന്നാറും ബംഗളൂരുവും ഇഷ്ടപ്പെട്ട സ്ഥലങ്ങളാണെന്ന് കുട്ടി നേരത്തേ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് നിലവിെല അന്വേഷണസംഘം രണ്ടിടത്തും വിശദ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസില്‍ ആദ്യഘട്ടത്തിൽ 150 പേരെ ചോദ്യംചെയ്യുകയും ആയിരത്തഞ്ഞൂറോളം പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പൊലീസ് പതിക്കുകയും ചെയ്തിരുന്നു. പാണാവള്ളി തോട്ടത്തില്‍ നികര്‍ത്ത് താജു-റൈഹാനത്ത് ദമ്പതിമാരുടെ മകനാണ് നിസാമുദ്ദീന്‍. സീബ്രലൈനുകൾ മാഞ്ഞിട്ട് വർഷങ്ങൾ വടുതല: തിരക്കേറിയ സ്കൂൾ ജങ്ഷനുകളിൽ സീബ്രലൈനുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ ദുരിതത്തിൽ. സുരക്ഷിതരായി റോഡ് മുറിച്ചുകടക്കാൻ സാധിക്കുന്നില്ല. വല്ലപ്പോഴും വന്നുപോകുന്ന ഹോം ഗാര്‍ഡി​െൻറയും സമീപത്തെ മനസ്സലിവുള്ള ആളുകളുടെയും സഹായം കൊണ്ടാണ് കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത്. വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ സീബ്രലൈനുകൾ മാഞ്ഞിട്ട് വർഷങ്ങളായി. പലതവണ നാട്ടുകാരും സ്കൂൾ അധികൃതരും ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചില്ല. ചേർത്തല-അരൂക്കുറ്റി റോഡിൽ ദിനേന രാവിലെയും വൈകീട്ടുമായി നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ സീബ്രലൈനുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. തൃച്ചാറ്റുകളം ഹയര്‍ സെക്കന്‍ഡറി സ്കൂളും വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളും അടക്കം വിവിധ സ്കൂളുകളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സൈക്കിളുകളുമായി പെണ്‍കുട്ടികളടക്കമുള്ളവര്‍ റോഡ് കടക്കാന്‍ കാത്തുനില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ മണ്ണഞ്ചേരി: വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂനിറ്റ്, തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളജ് എന്നിവയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. അമ്പനാകുളങ്ങര ബ്ലൂ സഫയർ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് യൂനിറ്റ് രക്ഷാധികാരി അഡ്വ. ആർ. റിയാസ് ഉദ്ഘാടനംചെയ്യും. പ്രസിഡൻറ് വി.എച്ച്. അബ്ദുൽ നിസാർ അധ്യക്ഷത വഹിക്കും. പ്രഫ. ഡോ. ടി.പി. സരസ ക്ലാസ് നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.