കൊച്ചി: കൊച്ചി മെട്രോയുടെ ഏലൂർ യാർഡിൽ സോമ കൺസ്ട്രക്ഷന് കീഴിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരായ ഇരുന്നൂറിലധികം തൊഴിലാളികൾക്ക് കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിവന്ന സമരം ഒത്തുതീർന്നു. കേരള മൈഗ്രൻറ് വർക്കേഴ്‌സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിലായിരുന്നു സമരം. ഡി.എം.ആർ.സി വെൽഫെയർ ഓഫിസർ തമ്പി, എൻജിനീയർ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ യൂനിയൻ ഭാരവാഹികളായ പി.കെ. ജോഷി, വി.എ. സിയാദ്, സോമ കൺസ്ട്രക്ഷൻ പ്രതിനിധികളും സബ് കോൺട്രാക്‌റ്റേഴ്സും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർന്നത്. ഇതുപ്രകാരം കരാറുകാർ വരുത്തിയിട്ടുള്ള ശമ്പള കുടിശ്ശിക ഡി.എം.ആർ.സി അധികൃതർ തൊഴിലാളികൾക്ക് വിതരണം ചെയ്തു. കൃഷി വകുപ്പില്‍ കണക്കെടുപ്പ് തകൃതിയില്‍; കാലവര്‍ഷക്കെടുതി 2.71 കോടി, കിട്ടിയത് 21 ലക്ഷം കാക്കനാട്: വേനലായാലും വര്‍ഷക്കാലമായാലും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ നാശനഷ്ടത്തിെൻറ കണക്കെടുപ്പിലായിരിക്കും ഉദ്യോഗസ്ഥര്‍. വേനല്‍ മഴയിലെ കണക്കെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പിലാണ് ഇപ്പോൾ കൃഷിവകുപ്പ് അധികൃതര്‍. ജില്ലയിലെ കൃഷി ഭവനുകളാണ് അതത് പ്രദേശത്തെ കൃഷി നാശനഷ്ടത്തിെൻറ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് നല്‍കുന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ കാറ്റിലും മഴയിലും ജില്ലയില്‍ 2.71 കോടിയുടെ കൃഷി നഷ്ടമാണ് കണക്കാക്കുന്നത്. 2017 ജൂണ്‍ മുതല്‍ രണ്ട് മാസത്തിനുള്ളിലാണ് ഭീമമായ കൃഷി നാശം. പ്രതികൂല കാലാവസ്ഥയില്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കാലവര്‍ഷക്കെടുതിയില്‍ ഇത്തവണ ലഭിച്ചതാകട്ടെ വെറും 21 ലക്ഷം കേന്ദ്രവിഹിതം മാത്രം. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ കനിയണം. വരള്‍ച്ച നാശനഷ്ടത്തില്‍ സംസ്ഥാന വിഹിതമായി 10 ലക്ഷം കിട്ടാനുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര കോടി ചോദിച്ചെങ്കിലും പൂര്‍ണമായി കൊടുക്കാനുള്ള തുക കിട്ടിയിട്ടില്ല. കാലവര്‍ഷത്തില്‍ ഇത്തവണയും വാഴ കൃഷിക്കാണ് കനത്ത നാശനഷ്ടം, 1.37 കോടി. 22 ഹെക്ടറിലെ കുലച്ച വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയത്. 10.5 ഹെക്ടറിലെ 26,270 കുലക്കാത്ത വാഴകളും നഷ്ടപ്പെട്ടു, നഷ്ടം 26.27 ലക്ഷം. ടാപ്പ് ചെയ്യാത്ത 4075 റബര്‍ തൈകളും ടാപ്പിങുള്ള 8671 റബറുകളും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു, നഷ്ടം 71.33 ലക്ഷം. ആറ് ഹെക്ടറിലെ 1025 കായ്ഫലമുള്ള ജാതി നശിച്ചത് വഴി എട്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കായഫലം ഉള്ളതും ഇല്ലാത്തതുമായ തെങ്ങുകള്‍, അടക്കാമരങ്ങള്‍, കുരുമുളക്, പച്ചക്കറികള്‍ ഉള്‍പ്പെടെയാണ് കാലവര്‍ഷത്തില്‍ നശിച്ചത്. വൈകിക്കിട്ടുന്ന നഷ്ടപരിഹാരം കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വേനല്‍ മഴയില്‍ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ ഏകദേശം 6.53 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. ഈ വര്‍ഷം ഏപ്രിലിലെ മഴയില്‍ വാഴകൃഷിക്കായിരുന്നു കനത്ത നഷ്ടം. ഇതിെൻറ കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കാലവര്‍ഷക്കെടുതിയുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കാനുള്ള തന്ത്രപ്പാടിലാണ് ഉദ്യോഗസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.