കൊച്ചി: ആഗസ്റ്റിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പിയർ റിവ്യൂ ടീമിെൻറ വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ കേരള മത്സ്യ- സമുദ്രപഠന സർവകലാശാലയുടെ ഫിഷറീസ് ഫാക്കൽറ്റി നടത്തുന്ന ബി.എഫ്.എസ്.സി, എം.എഫ്.എസ്.സി, പി.എച്ച്.ഡി കോഴ്സുകൾക്ക് അടുത്ത അഞ്ച് വർഷത്തേക്ക് ഐ.സി.എ.ആർ അക്രഡിറ്റേഷൻ ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡിെൻറ 20ാമത് യോഗത്തിലാണ് തീരുമാനം. കുഫോസിെൻറ പഠന, ഗവേഷണ, വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് ആക്കം പകരുന്നതാണ് പ്രസ്തുത തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.