അമ്പലപ്പുഴ ഗവ. കോളജിൽ 20 സീറ്റ്​ അനുവദിച്ചു ^മന്ത്രി

അമ്പലപ്പുഴ ഗവ. കോളജിൽ 20 സീറ്റ് അനുവദിച്ചു -മന്ത്രി അമ്പലപ്പുഴ: ഗവ. കോളജിൽ രണ്ട് വിഷയത്തിന് 20 സീറ്റ് അനുവദിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. സർവകലാശാലക്ക് മന്ത്രി നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റാണ് സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ബി.കോം കമ്പ്യൂട്ടറിനും ബി.എ ഇക്കണോമിക്സിനും 10 സീറ്റ് വീതമാണ് വർധിപ്പിച്ചത്. ഇനി നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ ഇൗ സീറ്റിലേക്കുകൂടി പ്രവേശനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.