കൊച്ചി: വീടിനുമുന്നിൽ ജില്ല ശുചിത്വമിഷൻ നിർമിക്കുന്ന പൊതുശൗചാലയത്തിനെതിരെ പരാതിപറഞ്ഞതിെൻറ പേരിൽ കോളജ് വിദ്യാർഥിനിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പി.എസ്.സി പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ച എസ്.െഎക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഒാഫിസർക്കെതിരെ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ജില്ല പൊലീസ് മേധാവിക്ക് നിർേദശം നൽകി. തൊടുപുഴ ന്യൂമാൻ കോളജിലെ ബിരുദവിദ്യാർഥിനി മൂവാറ്റുപുഴ പണ്ടപ്പള്ളി സ്വേദശിനി ഫയൽചെയ്ത കേസിലാണ് നടപടി. വീടിനുമുന്നിലുള്ള രണ്ടു കിണർ മലിനപ്പെടുത്തി ശുചിത്വമിഷനും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പൊതുശൗചാലയം നിർമിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമർപ്പിക്കാൻ കമീഷൻ എറണാകുളം കലക്ടർക്ക് നിർേദശം നൽകി. രണ്ട് റിപ്പോർട്ടും ഒരു മാസത്തിനകം സമർപ്പിക്കണം. കേസ് സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. വാർഡംഗത്തിെൻറയും വാർഡ് വികസനസമിതിയുടെയും എതിർപ്പ് മറികടന്നാണ് പൊതുശൗചാലയം നിർമിക്കുന്നെതന്ന് പരാതിയിൽ പറയുന്നു. വികസനസമിതി മറ്റൊരു സ്ഥലം കാണിച്ചുകൊടുത്തതാണ്. എന്നാൽ പഞ്ചായത്ത് പ്രസിഡൻറ് ബ്ലോക്ക് പഞ്ചായത്തിലെ ചിലരെ കൂട്ടുപിടിച്ച് ശൗചാലയം നിർമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തെൻറ വീടിനോടുചേർന്ന് രണ്ട് കിണറുണ്ടെന്നും ശൗചാലയം നിർമിച്ചാൽ കുടിവെള്ളം മുട്ടുമെന്നും പരാതിയിൽ പറയുന്നു. ഗ്രാമസഭയിൽ 162 പേർ എതിർത്തിട്ടും പദ്ധതി നടപ്പാക്കുന്നു. ഒന്നര വർഷത്തെ പരിശീലനത്തിനുശേഷമാണ് പി.എസ്.സി പരീക്ഷക്ക് അവസരം ലഭിച്ചത്. പരീക്ഷക്ക് പോകണമെന്നുപറഞ്ഞപ്പോൾ പൊലീസുകാർ പറ്റില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. പരീക്ഷ എഴുതാൻ അനുവദിക്കാതെ സ്റ്റേഷനിൽ നിർത്തിയത് നിയമവിരുദ്ധമാണെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ചൂണ്ടിക്കാണിച്ചു. സിറ്റിങ് ഇന്ന് കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹനദാസ് ബുധനാഴ്ച രാവിലെ 10.30ന് കാക്കനാട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തുമെന്ന് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.