കൊച്ചി: ജില്ല ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കേസിൽ പൾസർ സുനിക്ക് കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളായ വിഷ്ണു, വിജേഷ്, മേസ്തിരി സുനിൽ എന്നിവർക്കും ജാമ്യം ലഭിച്ചു. നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് തുടരുന്നതിനാൽ സുനിക്ക് പുറത്തിറങ്ങാനാവില്ല. വിഷ്ണു, വിജേഷ്, മേസ്തിരി സുനിൽ എന്നിവർക്ക് പുറത്തിറങ്ങാം. ഇവർ ജില്ല വിട്ടുപോകാനോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല. കുറ്റപത്രം നൽകുന്നതുവരെ ആഴ്ചയിൽ രണ്ടുതവണ കാക്കനാട് ഇൻഫോപാർക്ക് സി.ഐ മുമ്പാകെ ഹാജരാകണം. ജയിലിൽ തുടരുന്ന സുനി ജാമ്യം ലഭിച്ച മറ്റ് പ്രതികളുമായി ബന്ധപ്പെടാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം. സുനിക്കുവേണ്ടി അഡ്വ.ബി.എ. ആളൂർ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ പിടിയിലായ സുനി നടൻ ദിലീപിെൻറ മാനേജരും ൈഡ്രവറുമായ അപ്പുണ്ണിെയയും നടൻ നാദിർഷാെയയും കാക്കനാട് ജില്ല ജയിലിൽ നിന്ന് മൊബൈൽ ഫോണിൽ വിളിച്ചിരുന്നതായി അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. സുനിക്ക് ഫോൺ എത്തിച്ചു നൽകിയവരടക്കമുള്ളവരെയും കേസിൽ പ്രതിചേർത്തിരുന്നു. മോഷ്ടിച്ച മൊബൈൽ ഫോൺ ജയിലിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻഫോപാർക്ക് പൊലീസ് സുനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.